മാഹി:എസ്.എൻ.ഡി.പി.മാഹി യൂണിയൻ്റെ ആഭിമുഖ്യത്തിൽ പൂഴിത്തല വർദ്ധൻ അങ്കണത്തിൽ
പ്രാർത്ഥനാ യോഗവും പ്രഭാഷണവും നടത്തി.
കല്ലാട്ട് പ്രേമൻ അദ്ധ്യക്ഷത വഹിച്ചു.മുതിർന്ന മാധ്യമ പ്രവർത്തകൻ ചാലക്കര പുരുഷു ഗുരുവും മയ്യഴിയും എന്ന വിഷയത്തിൽ പ്രഭാഷണം നടത്തി.രാജേഷ് അലങ്കാർ പ്രാർത്ഥനാ ഗീതങ്ങളാലപിച്ചു.
ശ്രീ നാരായണീയൻ കെ.വി.ജിനദാസിനെ പി.സി.ദിവാനന്ദൻ പൊന്നാട അണിയിച്ച് ആദരിച്ചു.കല്ലാട്ട് പ്രേമൻ സ്വാഗതവും, കെ.പി.അശോക് നന്ദിയും പറഞ്ഞു.പി.സി.രമേശ്, ഡോ:വി.കെ.വിജയൻ ,ബീന ശശികുമാർ ,ദേവു അമ്മ, രജിന സജീവൻ നേതൃത്വം നൽകി.