മാഹി റെയില്‍വേ സ്റ്റേഷന്‍ പരിസരത്ത് കണ്ട മൃതദേഹം തിരിച്ചറിഞ്ഞു.

മാഹി : മാഹി റെയില്‍വേ സ്റ്റേഷന്‍ പരിസരത്ത് ദുരൂഹ സാഹചര്യത്തില്‍ കണ്ട മൃതദേഹം തിരിച്ചറിഞ്ഞു. തമിഴ്‌നാട് തഞ്ചാവൂരിന് സമീപം അയിരൂര്‍ സ്വദേശി സുധാകരനാണ് (32) മരിച്ചത്. ബന്ധുക്കള്‍ എത്തിയാണ് മൃതദേഹം തിരിച്ചറിഞ്ഞത്. കൊലപാതകമാണെന്നാണ് പൊലീസ് നിഗമനം.

മൂന്ന് മാസം മുമ്പാണ് കൂലിപ്പണിക്കായി ഇദ്ദേഹം കേരളത്തിലേക്ക് വന്നതെന്ന് ബന്ധുക്കള്‍ പറഞ്ഞു. മൃതദേഹത്തിനടുത്തുനിന്നു കിട്ടിയ ഡയറിയിലെ ഫോണ്‍ നമ്പര്‍ വഴിയാണ് ബന്ധുക്കളെ കണ്ടെത്തിയത്. പോസ്റ്റ്മോര്‍ട്ടത്തിനുശേഷം മൃതദേഹം ബുധനാഴ്ച വൈകുന്നേരം ബന്ധുക്കള്‍ക്ക് കൈമാറി.

ചൊവ്വാഴ്ച രാവിലെയാണ് മാഹി റെയില്‍വെ സ്റ്റേഷന്‍ പരിസരത്ത് നവീകരണ പ്രവൃത്തി നടക്കുന്ന സ്ഥലത്ത് മൃതദേഹം കണ്ടത്. നെറ്റിയിലെ ആഴത്തിലുള്ള മുറിവും തലയ്‌ക്കേറ്റ ആഘാതവുമാണ് മരണ കാരണം.

മൃതദേഹം കണ്ടെത്തുന്നതിന് മണിക്കൂറുകള്‍ക്ക് മുമ്പ് ഇദ്ദേഹം മാഹി ഭാഗത്തുനിന്നു മറ്റൊരാളുടെ കൂടെ റെയില്‍വെ സ്റ്റേഷന്‍ ഭാഗത്തേക്ക് നടന്നുപോവുന്നതായി സിസിടിവി കാമറയില്‍ പതിഞ്ഞിട്ടുണ്ട്. ഇയാളെക്കുറിച്ചുള്ള അന്വേഷണത്തിലാണ് പോലീസ്. ചോമ്പാല എസ്എച്ച്ഒ അജിത് കുമാറിന്‍റെ നേതൃത്വത്തിലാണ് അന്വേഷണം നടക്കുന്നത്.

വളരെ പുതിയ വളരെ പഴയ