മാഹി: പന്തക്കൽ പന്തോക്കാവ് അയ്യപ്പ ക്ഷേത്ര സന്നിധിയിൽ കൊടിമരം സ്ഥാപിക്കുന്നതിൻ്റെ ഭാഗമായി കൊടിമര ഘോഷയാത്ര നടന്നു. രാവിലെ 8 ന് പന്തോക്കാട് മഠം പരിസരത്ത് നിന്നും പുറപ്പെട്ട് പന്തോക്കാവ് ക്ഷേത്ര സന്നിധിയിൽ എത്തിച്ചേർന്നു. ക്ഷേത്രമാതൃസമിതി, നവീകരണ കമ്മിറ്റി, ക്ഷേത്ര കമ്മിറ്റി എന്നിവർക്കൊപ്പം ഭക്തരും ഘോഷയാത്രയിൽ പങ്കെടുത്തു.