ആളും ആരവവും ഒഴിഞ്ഞ് മാഹി ടൗൺ ; തകർന്ന് വ്യാപാര മേഖല.

മാഹി : ഉത്തര കേരളത്തിലെ പ്രമുഖ വ്യാപാര കേന്ദ്രമെന്ന ഖ്യാതി മാഹിക്ക് നഷ്ടമാകുന്നു. ഒരു കാലത്ത് ഒരു പെട്ടിക്കട പോലും ലക്ഷങ്ങള്‍ നല്‍കി വാങ്ങാൻ ആളുണ്ടായിരുന്ന ഈ നഗരത്തില്‍ മാത്രം എഴുപത്തിലേറെ കടകളാണ് ഇപ്പോള്‍ വ്യാപാരമില്ലാതെ അടഞ്ഞ് കിടക്കുന്നത്. രാജ്യത്ത് നികുതി ഏകീകരണം വന്നതോടെ അതേ വരെ എല്ലാ സാധനങ്ങള്‍ക്കും വിലക്കുറവുണ്ടായിരുന്ന മാഹിയില്‍ അതൊക്കെ ഏകീകരിക്കപ്പെട്ടു.

പെട്രോള്‍, മദ്യം എന്നിവയ്ക്ക് മാത്രമാണ് നിലവില്‍ വിലക്കുറവുള്ളത്. അടുത്തിടെ തലശ്ശേരി -മാഹി ബൈപാസ് വന്നതോടെ മാഹി വഴിയുള്ള വാഹന ഗതാഗതം നന്നെ കുറഞ്ഞു. പെട്രോള്‍ ബങ്കുകളിലെ വില്‍പ്പന പകുതിയായി കുറഞ്ഞു. മദ്യഷാപ്പുകളെയും ബാറുകളെയും ഇത് പ്രതികൂലമായി ബാധിച്ചിട്ടുണ്ട്. കടകളില്‍ ജോലി ചെയ്തിരുന്ന നൂറ് കണക്കിന് തൊഴിലാളികള്‍ വഴിയാധാരമായി.
നേരത്തെ പ്രശസ്തമായ നിലയില്‍ നടന്നിരുന്ന ഇലക്‌ട്രിക്, ഇലക്‌ട്രോണിക്സ്, ടൈല്‍സ് കടകളില്‍ പലതും ഇന്നില്ല. പ്രമുഖ കമ്ബനികളുടെ സ്ഥാപനങ്ങള്‍ പോലും പുതുതായി ആരംഭിക്കുന്നത് മാഹിക്ക് പുറത്താണ്. നിക്ഷേപ സൗഹൃദ അന്തരീക്ഷം മാഹിയിലില്ല. തിരഞ്ഞെടുക്കപ്പെട്ട നഗരസഭാ കൗണ്‍സില്‍ മാഹിയില്‍ ഇല്ലാതായിട്ട് വർഷങ്ങളേറെയായി. മാഹിയില്‍ കഴിഞ്ഞ രണ്ട് വർഷമായി സ്ഥിരം കമ്മീഷണറുമില്ല. ഒപ്പം പുതിയതായി വന്ന തലശ്ശേരി -മാഹി ബൈപാസും ഉപഭോക്താക്കൾ മാഹിയിലേക്ക് വരുന്നത് വളരെയധികം കുറഞ്ഞു.

വളരെ പുതിയ വളരെ പഴയ