മുഴപ്പിലങ്ങാട് മാഹി ബൈപ്പാസിന്റെ മാഹിയോട് ചേർന്നുള്ള സർവ്വീസ് റോഡിന്റെ നിലവിലെ സ്ഥിതി അറിയിക്കണമെന്ന് ഹൈക്കോടതി.

മാഹി : ബൈപാസിന്റെ സർവ്വീസ് റോഡുകളുടെ പണി ഉടൻ പൂർത്തീകരിക്കണമെന്നാവശ്യപ്പെട്ട് ജീവകാരുണ്യ പ്രവർത്തകനായ പി പി റിയാസ് വട്ടക്കാരി കൈതാൽ, മദ്രാസ് ഹൈക്കോടതിയിൽ നൽകിയ പൊതു താൽപര്യ ഹരജിയുടെ അടിസ്ഥാനത്തിൽ ഏപ്രിൽ 25 നകം മാഹിയിലുള്ള സർവ്വീസ് റോഡുകളുടെ നിജസ്ഥിതി അറിയിക്കാൻ നാഷണൽ ഹൈവേ അതോറിറ്റിയോട് മദ്രാസ് ഹൈക്കോടതി ആവശ്യപ്പെട്ടിരിക്കുന്നത്. ബൈപാസ് റോഡിന്റെ പണി പൂർത്തിയായിട്ടും സർവ്വീസ് റോഡുകളുടെ പണി പൂർത്തീകരിക്കാത്തതിനാലാണ് പി പി റിയാസ് പൊതുപ്രവർത്തകനായ അഡ്വ: ടി : അശോക് കുമാർ മുഖേന മദ്രാസ് ഹൈക്കോടതിയിൽ പൊതുതാൽപര്യ ഹരജി ഫയൽ ചെയ്തത്.

വളരെ പുതിയ വളരെ പഴയ