മാഹി:ലോക മത്സ്യത്തൊഴിലാളി ദിനാചരണത്തിൻ്റെ ഭാഗമായി പുതുച്ചേരി ഫിഷറീസ് ആൻഡ് ഫിഷർമെൻ വെൽഫേർ വകുപ്പിൻ്റെ ആഭിമുഖ്യത്തിൽ മാഹി ഫിഷർമെൻ കമ്യൂണിറ്റി ഹാളിൽ വെച്ച് മാഹിയിലെ മത്സ്യത്തൊഴിലാളി കുടുംബങ്ങൾക്കായി ചിത്രരചന , ക്വിസ് ,പാചകം, വലതുന്നൽ , മ്യൂസിക് ചെയർ എന്നീ മത്സരങ്ങൾ നടത്തുന്നു.
എൽ പി സ്‌കൂൾ വിഭാഗം ( 1 മുതൽ 5 ക്ലാസ് വരെ) യൂ.പി സ്‌കൂൾ വിഭാഗം (6 മുതൽ 8 ക്ലാസ് വരെ) ചിത്രരചന മത്സരം ഫിബ്രവരി 23 ന് ഫിഷർമെൻ കമ്മ്യൂണിറ്റി ഹാളിൽ വെച്ച് രാവിലെ 10 മുതൽ 12 വരെ നടക്കുന്നതായിരിക്കും.
ക്വിസ്സ് മത്സരം (8 മുതൽ 10 ക്ലാസ് വരെ): ഫിബ്രവരി 23 ന് രാവിലെ 10 മുതൽ 12 വരെയും
11-12 ക്ളാസിലുള്ളവർക്കായുള്ള ക്വിസ് മത്സരം ഫിബ്രവരി 26 ന് ഉച്ചയ്ക്കു 2 മുതൽ 4 വരെ നടത്തുന്നതായിരിക്കും
വിഷയം – തത്സമയം നൽകുന്നതാണ്
മത്സ്യത്തൊഴിലാളി സ്ത്രീകൾക്ക് മാത്രമായി 27.02.2024 രാവിലെ 11.30 ന് പാചക മത്സരം ഉണ്ടായിരിക്കും
മത്സ്യം കൊണ്ടുണ്ടാക്കിയ വിഭവങ്ങൾ ( അച്ചാർ ഒഴികെ ) ഒരാൾ ഒന്ന് എന്ന ക്രമത്തിൽ സ്വന്തമായി വീട്ടിൽ നിന്നും പാചകം ചെയ്തു ചൂടാറാതെ കൊണ്ട് വരേണ്ടതാണ്
27.02.2024ന് വൈകിട്ട് 4.00 മണിക്ക്
മ്യൂസിക് ചെയർ മത്സരം ഉണ്ടായിരിക്കും
28.02.2024 രാവിലെ 11 മണി മുതൽ 12 മണി വരെ
വലതുന്നൽ മത്സരം (പുരുഷന്മാർക് )
മത്സരത്തിൽ പങ്കെടുക്കാൻ ആഗ്രഹിക്കുന്നവർ ഓഫീസിൽ പേര് മുൻകൂട്ടി രജിസ്റ്റർ ചെയ്യേണ്ടതാണ്