അഴിയൂർ: വടകര ശ്രീ നാരായണ ഹയർ സെക്കന്ററി സ്ക്കൂൾ എൻ.എസ്.എസ് യൂനിറ്റ് അഴിയൂർ ഗ്രാമ പഞ്ചായത്ത് ഓഫീസിന് സമീപം നിർമിച്ച സ്നേഹാരാമം കെ.കെ.രമ എം.എൽ.എ. ഉൽഘാടനം ചെയ്തു. ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് ആയിഷ ഉമ്മർ അദ്ധ്യക്ഷത വഹിച്ചു. എൻ.എസ്.എസ് ജില്ലാ കോർഡിനേറ്റർ മുഖ്യ അതിഥിയായി.
ശ്രീനാരായണ സ്കൂൾ മാനേജർ കെ.കെ. ജനാർദ്ദനൻ സ്നേഹാരാമം പഞ്ചായത്തിന് സമർപ്പിച്ചു.
നവാസ് നെല്ലോളി, രഞ്ജീവ് കുറുപ്പ്, വി. ദീപ, വി.കെ നിസാർ , സി.ശ്രീജ എന്നിവർ സംസാരിച്ചു.
പ്രിൻസിപ്പൽ ദിനേശ് കരുവാങ്കണ്ടി സ്വാഗതവും, ഷമീന നന്ദിയും പറഞ്ഞു.
#tag:
Mahe