അതിർത്തികൾക്കപ്പുറം സ്ഥാനാർഥികൾ സംഗമിച്ചു; പള്ളൂരിൽ കൈകോർത്ത് കെ.പി. സാജുവും രമേശ് പറമ്പത്തും

 


പള്ളൂർ: തിരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ചൂടിൽ അതിർത്തി പങ്കിടുന്ന രണ്ട് മണ്ഡലങ്ങളിലെ യുഡിഎഫ് സ്ഥാനാർത്ഥികൾ മുഖാമുഖം കണ്ടുമുട്ടിയത് അണികളിലും വോട്ടർമാരിലും വലിയ ആവേശമായി. തലശ്ശേരി മണ്ഡലം യുഡിഎഫ് സ്ഥാനാർത്ഥി കെ.പി. സാജുവും മാഹി അസംബ്ലി മണ്ഡലം ഐക്യ മതേതര പുരോഗമന സഖ്യം സ്ഥാനാർത്ഥി രമേശ് പറമ്പത്തുമാണ് പള്ളൂരിൽ വോട്ടഭ്യർത്ഥനയ്ക്കിടെ സംഗമിച്ചത്.

പള്ളൂർ കോയ്യോട്ട് തെരു പരിസരത്ത് വോട്ടർമാരെ നേരിൽ കണ്ട് പിന്തുണ തേടുന്നതിനിടെയാണ് ഇരു സ്ഥാനാർത്ഥികളും അപ്രതീക്ഷിതമായി ഒരേ സ്ഥലത്തെത്തിയത്. ഹസ്തദാനം നൽകിയും തിരഞ്ഞെടുപ്പ് വിശേഷങ്ങൾ പങ്കുവെച്ചും മിനിറ്റുകളോളം ഇരുവരും അവിടെ ചെലവഴിച്ചു. തലശ്ശേരിയുടെയും മാഹിയുടെയും രാഷ്ട്രീയ ചരിത്രത്തിൽ പള്ളൂർ പോലുള്ള അതിർത്തി പ്രദേശങ്ങൾക്കുള്ള പ്രാധാന്യത്തെക്കുറിച്ച് സ്ഥാനാർത്ഥികൾ സംസാരിച്ചു.

രണ്ട് മണ്ഡലങ്ങളിലെയും പ്രവർത്തകർ ഒരേപോലെ ആവേശത്തോടെയാണ് ഈ സൗഹൃദ സംഗമത്തിന് സാക്ഷ്യം വഹിച്ചത്. വരും ദിവസങ്ങളിൽ പ്രചാരണം കൂടുതൽ ശക്തമാക്കാനുള്ള തയ്യാറെടുപ്പിലാണ് ഇരു സ്ഥാനാർത്ഥികളും.

 

വളരെ പുതിയ വളരെ പഴയ