മയ്യഴി സർക്കാർ സ്‌കൂളുകളിൽ രക്ഷാകർതൃ സംഘടന രൂപീകരിച്ചു മാഹീ ഗവണ്മെന്റ് സ്കൂൾ പേരെന്റ്സ് അസോസിയേഷൻ എന്ന സംഘടന രൂപീകരണം 26-01-24ന് ചാലക്കര എം എ എസ് എം വായനശാലാ ഹാളിൽ നടന്നു.മയ്യഴി മേഖലയിലെ വിവിധ സർക്കാർ സ്കൂളുകളിലെ രക്ഷിതാക്കൾ പങ്കെടുത്തു.മയ്യഴി സർക്കാർ സ്‌കൂളുകളിലെ വിവിധങ്ങളായ പ്രശ്‌നങ്ങളിൽ വിഷയാധിഷ്‌ടിതമായ ഇടപെടൽ നടത്താനുള്ള സംവിധാനം എന്ന നിലയിലാണ് രൂപീകരണം.
ഷിബു കാളാണ്ടിയിൽ,റഷീദ് അടുവാട്ടിൽ,രാധാകൃഷ്‌ണൻ കെ എം ,ഷിജിനാസ്,മർസീന, റാഹില,രാജേഷ് ജോൺ,രജീഷ് സിനി കെഎൻ. എന്നിവരെ താത്കാലീക നിർവ്വാഹക സമിതിയായി ചുമതലപ്പെടുത്തി.മുഴുവൻ സ്കൂളുകളിലേയും രക്ഷിതാക്കളെ ഉൾപ്പെടുത്തി വിപുലമായ യോഗം ഒരു മാസത്തിനുള്ളിൽ വിളിച്ച് ചേർക്കാനും സ്ഥിരം കമ്മറ്റി രൂപീകരിക്കാനും തീരുമാനിച്ചു.