ന്യൂമാഹി കുടുംബാരോഗ്യകേന്ദ്രത്തിൽ നടന്ന എച്ച്.എം.സി. യോഗം ബഹിഷ്കരിച്ചു.

ന്യൂമാഹി: ന്യൂമാഹി കുടുംബാരോഗ്യകേന്ദ്രത്തിൽ നടന്ന എച്ച്.എം.സി. യോഗം ബി.ജെ.പി. തലശ്ശേരി മണ്ഡലം ജനറൽ സെക്രട്ടറിയും എച്ച്.എം.സി. അംഗവുമായ അനീഷ് കൊളവട്ടത്ത് ബഹിഷ്കരിച്ചു. നടപടിക്രമങ്ങൾ പാലിക്കാതെ യോഗം വിളിച്ചതിനാലാണ് യോഗത്തിൽനിന്ന് ഇറങ്ങിപ്പോയത്. മൂന്നുദിവസം മുൻപ്‌ യോഗത്തിന്റെ തീയതിയും അജൻഡയും അംഗങ്ങളെ അറിയിക്കണമെന്ന നിബന്ധന പാലിച്ചില്ലെന്നാണ് പരാതി.
നടപടിക്രമങ്ങൾ പാലിക്കാതെ എച്ച്.എം.സി. യോഗങ്ങൾ വിളിക്കുന്നതിൽ എച്ച്.എം.സി. അംഗവും മുസ്‍ലിം ലീഗ് ന്യൂമാഹി പഞ്ചായത്ത് കമ്മിറ്റി പ്രസിഡൻറുമായ പി.സി.റിസാലും പ്രതിഷേധിച്ചു. മിക്ക എച്ച്.എം.സി. യോഗങ്ങളും ഇതേ രീതിയിലാണ് നടത്തുന്നതെന്നും ഇതുസംബന്ധിച്ച് ബന്ധപ്പെട്ട അധികൃതർക്ക് പരാതി നൽകുമെന്നും ഇരുവരും അറിയിച്ചു.

വളരെ പുതിയ വളരെ പഴയ