ക്ഷേത്രം ഘോഷയാത്രയ്ക്ക് സ്വീകരണം നൽകി മസ്ജിദ് ഭാരവാഹികൾ. ഒളവിലം ബാലഗോപാല ക്ഷേത്രോത്സവത്തിന്റെ ഭാഗമായി നടന്ന ഘോഷയാത്രയ്ക്കാണ് നാരായണൻപറമ്പിലെ റഹ്‌മാനിയ മസ്ജിദ് കമ്മിറ്റിയുടെ നേതൃത്വത്തിൽ സ്വീകരണം നൽകിയത്. പള്ളി പരിസരത്തുനിന്ന് കമ്മിറ്റി ഭാരവാഹികളും നാട്ടുകാരും ജ്യൂസും മറ്റ് പാനീയങ്ങളും നൽകി.സി.കെ. മമ്മദ് ഹാജി, തസ്‌നീം അലി ഹാജി, ഒ. അബൂബക്കർ ഹാജി, സിദ്റ അലി ഹാജി, വി.കെ. ഖാലിദ്, കെ. നജീർ, സി.വി. മുസ്തഫ, പുനത്തിൽ മഹമൂദ്, പി.പി. റഫീഖ്, പി.സി. അബ്ദുള്ള ഹാജി, ക്ഷേത്രം ഭാരവാഹികളായ താനിക്കൽ രവീന്ദ്രൻ, എം.ഇ. സുഗുണൻ, സുബീഷ് കാട്ടിൽ പറമ്പത്ത്, തുണ്ടിയിൽ കരുണൻ എന്നിവർ പങ്കെടുത്തു. ചെറുവയൽ മുക്ക് ഇസ്‌ലാമിക് സെന്ററും ഘോഷയാത്രയ്ക്ക് സ്വീകരണം ഒരുക്കിയിരുന്നു.