ചോമ്പാല്‍ അന്താരാഷ്ട്ര ചലച്ചിത്രോത്സവം മാർച്ച് ഒന്നിന് തുടങ്ങും

വടകര : ചോമ്പാല്‍ ദൃശ്യം ഫിലിം സൊസൈറ്റി സംഘടിപ്പിക്കുന്ന അന്താരാഷ്ട്ര ചലച്ചിത്രോത്സവം മാർച്ച് ഒന്ന് മുതല്‍ മൂന്ന് വരെ ചോമ്പാൽ ആത്മവിദ്യ സംഘം ഹാളിൽ (കെ ജി ജോർജ്ജ് നഗർ). പ്രത്യേകം തയ്യാറാക്കിയ വേദിയില്‍ നടത്താൻ സ്വാഗതസംഘം കമ്മിറ്റി യോഗം തീരുമാനിച്ചു..മേളയില്‍ ദേശീയ-അന്തര്‍ദേശീയ ചലച്ചിത്ര മേളയിലെ പ്രധാന ചിത്രങ്ങളായ ഒലിവർ ട്വിസ്റ്റ്, ഓൾഡ് ഓക്ക്, 200 മീറ്റെഴ്സ് അടക്കമുള്ളവ പ്രദര്‍ശിപ്പിക്കും.ഒന്നിന് വൈകീട്ട് അഞ്ച് മണിക്ക് നടക്കുന്ന ചടങ്ങില്‍ മേളയുടെ ഉദ്ഘാടനം മുൻ കേന്ദ്രമന്ത്രി മുല്ലപ്പള്ളി രാമചന്ദ്രന്‍ നിര്‍വഹിക്കും..രണ്ടിന് വൈകീട്ട് അഞ്ച് മണിക്ക് ഓപ്പണ്‍ ഫോറം നാടകകൃതത് വി കെ പ്രഭാകരൻ ഉദ്ഘാടനം ചെയ്യും. മൂന്നിന് വൈകീട്ട് അഞ്ച് മണിക്ക് നടക്കുന്ന സമാപനസമ്മേളനം കെ കെ രമ എം എൽ എ ഉദ്ഘാടനം ചെയ്യും. രാവിലെ ഒമ്പത് മുതല്‍ വൈകീട്ട് ഒമ്പത് വരെയാണ് പ്രദര്‍ശനം. .ചെയർമാൻവി പി രാഘവൻ അദ്ധ്യക്ഷത വഹിച്ചു. ജനറൽ കൺവീനർ പി ബാബുരാജ്, അഡ്വ ഒ ദേവരാജൻ, വി പി മോഹൻദാസ്, പ്രദീപ് ചോമ്പാല.കെ ,കെ മനോജ്,, വി പി പ്രകാശൻ, സോമൻ മാഹി, ടി ടി രാജൻ, ആർ കെ രാജൻ അനീഷ് മടപ്പളളി, കെ പി വിജയൻ എന്നിവർ സംസാരിച്ചു.

വളരെ പുതിയ വളരെ പഴയ