വിദ്യാദർശൻ ടാലെന്റ്റ് ടെസ്റ്റിൽ സംസ്ഥാനതല ത്തിൽ ഒന്നും മൂന്നും റാങ്കുകളും ജില്ലാതലത്തിൽ അഞ്ച് റാങ്കുകളും, 51 പേർ ഔട്ട്സ്റ്റാൻഡിങ് ആയി,എക്സലൻഡ് 86 പേരും,
വെരി ഗുഡ് 47 പേരും, ഗുഡ് 19 എബോവ് ആവറേജ് 5 പേരും നേടി. സ്കൂളിന് ബെസ്റ്റ് സ്കൂൾ അവാർഡ് ലഭിച്ചു
അബാക്കസ് ജില്ലാതല മത്സരത്തിൽ 129 പേർ പങ്കെടുത്തതിൽ 35 പേരും100 ശതമാനം മാർക്ക് കരസ്ഥമാക്കി. 95 ശതമാനത്തിനു മേലെ മാർക്ക് വാങ്ങി 81 പേര് അബാക്കസ് സോണൽ പരീക്ഷ എഴുതാൻ യോഗ്യത നേടി. ജില്ലാതല മത്സരത്തിൽ മികച്ച വിജയം നേടിയതിന് സ്കൂളിന് ബെസ്റ്റ് സ്കൂൾ അവാർഡ് ലഭിച്ചു.
മാഹിയിലെ എല്ലാ സ്കൂളുകളും പങ്കെടുത്ത ബാലകലാമേളയിൽ മികച്ച വിജയം,
ഫിറ്റ്നസ് അക്കാദമി മാഹിയിലെ കുട്ടികൂട്ടം സ്പോർട്സ് മത്സരം പ്രീ പ്രൈമറി വിഭാഗം ഓവറോൾ കിരീടം,
പള്ളൂർ പ്രിയദർശിനി സങ്കടിപ്പിച്ച മയ്യഴിമേളം പ്രീ പ്രൈമറി വിഭാഗം ഓവറോൾ ചാംപ്യൻസ് എന്നിവയിൽ മികച്ച വിജയം കരസ്ഥമാക്കിയ
പാഠ്യ പാഠ്യേതര വിഷയങ്ങളിൽ ഉന്നത വിജയം കരസ്ഥമാക്കിയ ആവിലാ ലോവർ പ്രൈമറി സ്ക്കൂൾ വിദ്യാർത്ഥികളും അധ്യാപകരും മാതാപിതാക്കളും ചേർന്ന് കുരുന്നുകളുടെ വിജയം ആഘോഷിച്ചു.
ഇന്നലെ നടന്ന വിക്‌ടറി മാർച്ച് മാഹി സർക്കിൾ ഇൻസ്പെക്ടർ ശ്രീ ഷൺമുഖം ഫ്ളാഗ് ഓഫ് ചെയ്തു. തുടർന്ന് നിരവധി വാഹനങ്ങളുടെ അകമ്പടിയോടെ കുഞ്ഞുങ്ങൾ തങ്ങൾക്ക് ലഭിച്ച അംഗീകാരം മാഹിയുടെ വിവിധ പ്രദേശങ്ങളിൽ പ്രദർശിപ്പിച്ചു. സ്കൂളിലെ മുഴുവൻ വിദ്യാർഥികൾക്കും മധുര പാനീയം വിതരണം ചെയ്തു.