അഴിയൂർ :അഴിയൂർ ഗ്രാമപഞ്ചായത്ത് മാലിന്യ മുക്തം നവകേരളം 2023-24 വാർഷിക പദ്ധതിയുടെ ഭാഗമായി നടപ്പിലാക്കുന്ന ഉറവിട ജൈവ മാലിന്യ സംസ്ക്കരണ ഉപാധിയായ റിംഗ് കമ്പോസ്റ്റ് വീടുകളിൽ വിതരണം ചെയ്യൽ എന്ന പദ്ധതിയുടെ പഞ്ചായത്ത് തല ഉദ്ഘാടനം വാർഡ് പതിനെഞ്ചിൽ വെച്ച് ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് ആയിഷ ഉമ്മർ നിർവ്വഹിച്ചു. പതിനഞ്ചാം വാർഡ് മെമ്പർ കവിത അനിൽ കുമാർ അധ്യക്ഷത വഹിച്ചു.വികസനകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ അനിഷ ആനന്ദ സദനം, ഗ്രാമ പഞ്ചായത്ത് സെക്രട്ടറി ഷാജി ആർ എസ്,വി ഇ ഒ ഭജീഷ് കെ,വാർഡ് വികസന സമിതി കൺവീനർ അനിൽകുമാർ,സന്നദ്ധ പ്രവർത്തകരായ സുരേന്ദ്രൻ പറമ്പത്ത്, രാധകൃഷ്ണൻ കാർത്തോളി, ഷോന പുരുഷോത്തമൻ, അൻഷാദ് മാളിയേക്കൽ, രവീന്ദ്രൻ പടിഞ്ഞാറെ മാളിയേക്കൽ,വാർഡ് വികസന സമിതി അംഗങ്ങൾ എന്നിവർ സംബന്ധിച്ചു.