മാഹിയിൽ ഫെബ്രുവരി 15 ന് മോക്ക് ഡ്രിൽ നടത്തുന്നു

മാഹി അഡ്മിനിസ്ട്രേഷനും ദേശീയ ദുരന്ത നിവാരണ അതോറിറ്റിയും സംയുക്തമായി മാഹിയിൽ 15 നു രാവിലെ 8 മണിക്ക് ചുഴലിക്കാറ്റും അതുണ്ടാക്കുന്ന ദുരന്തങ്ങളും എന്ന സാഹചര്യത്തെ അടിസ്ഥാനമാക്കി ഒരു മോക്ക് ഡ്രിൽ വളവിൽ, പാറക്കൽ, പൂഴിത്തല കടൽ തീര പ്രദേശങ്ങളിലും, പള്ളൂർ 110 കെ വി സബ് സ്റ്റേഷൻ സ്ഥലത്തും വച്ചു നടത്തുന്നതാണ്. പ്രസ്തുത മോക്ക് ഡ്രില്ലിൽ എല്ലാ പൊതുജനങ്ങളും പങ്കെടുക്കണമെന്ന് അറിയിച്ചു കൊള്ളുന്നു.

പ്രകൃതി ദുരന്തങ്ങൾ നേരിടുവാനായി പൊതുജനങ്ങളെ സജ്ജരാക്കുന്നതിനു വേണ്ടി ദുരന്ത നിവാരണ അതോറിറ്റി നടത്താനുദ്ദേശിക്കുന്ന മോക്ക് ഡ്രില്ലിന്റെ അവസരത്തിൽ ആരും പരിഭ്രാന്തരാകരുതെന്നു മുന്നറിയിപ്പ് നൽകുന്നതായി മാഹി റീജീണ്യൽ അഡ്മിനിസ്ട്രേറ്റർ അറിയിച്ചു

വളരെ പുതിയ വളരെ പഴയ