പുതുച്ചേരി-മാഹി റൂട്ടിൽ പുതിയ ബസ് വരുന്നു.

മയ്യഴി : മാഹി-പുതുച്ചേരി റൂട്ടിൽ പഴക്കംചെന്ന ബസ്‌ ഓടാൻ തുടങ്ങിയിട്ട് വർഷങ്ങളേറെയായി. ദീർഘദൂര യാത്രയിൽ പഴയ ബസിലെ യാത്ര ഏറെ ദുരിതംനിറഞ്ഞതായിരുന്നു. കഴിഞ്ഞ സർക്കാരിന്റെ കാലത്ത് പല തവണയായി പ്രഖ്യാപനങ്ങളുണ്ടായെങ്കിലും പുതിയ ബസ് എത്തിയില്ല. ഈ സർക്കാരിന്റെ കാലത്തും പുതിയ ബസിനെ കാത്തുകാത്ത് യാത്രക്കാർ നിരാശരായിരിക്കെ ഒടുവിൽ ബസ് ഇതാ വരുന്നു.മഴപെയ്താൽ ചോരുന്ന, മൂട്ട കടിക്കുന്ന, ടയർ ഊരിത്തെറിച്ചുപോകുന്ന, വഴിയിൽ നിന്നുപോകുന്നതുമായ ബസിൽനിന്ന്‌ ഇതോടെ യാത്രക്കാർക്ക് മോചനമായി. സർക്കാരിന്റെ പുതിയ രണ്ട് പി.ആർ.ടി.സി. ബസുകൾ റജിസ്ട്രേഷൻ നടപടികൾ പൂർത്തിയാക്കി. അടുത്തദിവസം തന്നെ സർവീസ് തുടങ്ങുമെന്ന് രമേശ് പറമ്പത്ത് എം.എൽ.എ. അറിയിച്ചു.

വളരെ പുതിയ വളരെ പഴയ