മയ്യഴി: സ്റ്റേറ്റ് ബേങ്ക് മാഹി ശാഖയിൽ ഷോർട്ട് സർക്യൂട്ട് കാരണം പാനൽ ബോർഡിൽ തീപിടിച്ചു. ബേങ്കിൻ്റെ ഒന്നാമത്തെ നിലയിലാണ് തീ പിടിച്ചത്. ഫയർ എക്റ്റിൻഗ്യൂഷൻ പ്രവർത്തിച്ചതിനാൽ തീ പടരുന്നത് തടയാനായി.വ്യാഴാഴ്ച ഉച്ച ഒന്നോടെയാണ് സംഭവം. മാഹി അഗ്നി രക്ഷാ സേനയെത്തി അപകടമുണ്ടാകാനുള്ള സാധ്യതകൾ ഒഴിവാക്കി സുരക്ഷയൊരുക്കി. രണ്ട് മണിക്കൂറിലേറെ സമയം ബേങ്കിൻ്റെ പ്രവർത്തനം തടസ്സപ്പെട്ടു