അഴിയൂർ: കുഞ്ഞിപ്പള്ളിക്ക് എതിർഭാഗത്ത് ദേശീയ പാതയോരത്തെ ഒരു വർഷം മുമ്പ് അടച്ചിട്ട ഖൽബിൻ്റെ ചായക്കട എന്ന ഹോട്ടലിലാണ് തലയോട്ടിയും എല്ലിൻ കഷണവും കണ്ടെത്തിയത്.
ഇന്ന് രാവിലെ എട്ട് മണിയോടെ ദേശീയപാത നിർമ്മാണവുമായി ബന്ധപ്പെട്ട് കെട്ടിടം പൊളിക്കാനെത്തിയ തൊഴിലാളികളാണ് തലയോട്ടി കണ്ടെത്തിയത്.
ഏകദേശം അഞ്ച് മാസം പഴക്കമുള്ളതാണ് തലയോട്ടിയെന്ന് പോലീസ് പറഞ്ഞു.
കുന്നുമ്മക്കര സ്വദേശിയുടെതാണ് കെട്ടിടം.കടയുടെ മുൻഭാഗത്തെ ഷട്ടർ അടച്ചതാണെങ്കിലും മറ്റു ഭാഗങ്ങൾ തുറന്നിട്ടാണുള്ളത്.
ചോമ്പാല പോലീസ് സ്ഥലത്തെത്തി അന്വേഷണമാരംഭിച്ചു.