പുതുച്ചേരി:സിപിഐ എം നേതൃത്വത്തിൽ പുതുച്ചേരി സെക്രട്ടറിയറ്റിലേക്ക് തിങ്കളാഴ്ച മാർച്ച് നടത്തും. വൈദ്യുതി വകുപ്പ് സ്വകാര്യവൽ ക്കരിക്കാനും പ്രീപെയ്‌ഡ് മീറ്റർ അടിച്ചേൽപ്പിക്കാനുമുള്ള തീരുമാനം ഉപേക്ഷിക്കുക, പുതുച്ചേരി സംസ്ഥാനത്ത് റേഷൻ സംവിധാനം പുനസ്ഥാപിക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ചാണ് മാർച്ച്.
മാഹി വിദ്യാഭ്യാസ മേഖലയിലുള്ള ഒഴിവു വന്ന മുഴുവൻ തസ്തികകളിലും നിയമനം നടത്തുക, പെൻഷൻ പറ്റിയവരെ നിയമി ക്കാനുള്ള തീരുമാനം പിൻവലിക്കുക, മാഹി ആരോഗ്യമേഖയിലെ കുത്തഴിഞ്ഞ അവസ്ഥക്ക് പരിഹാരം കാണുക, ഒഴിവുള്ള മുഴുവൻ തസ്തികകളിലും അടിയന്തരമായും നിയമനം നടത്തുക, മാ ഹിയിലെ കുടിവെള്ള ക്ഷാമത്തി ന് ശാശ്വതപരിഹാരം കാണുക, മാഹി ഫിഷിങ് ഹാർബർ നിർമാ ണം ഉടൻ പൂർത്തീകരിക്കുക, മുനിസിപ്പൽ തെരഞ്ഞെടുപ്പ് ഉടൻ നടത്തുക എന്നീ മുദ്രാവാക്യങ്ങളും മാർച്ചിൽ ഉന്നയിക്കും.
പുതുച്ചേരിയിൽ നടത്തിയ വാർത്താസമ്മേളനത്തിൽ സുധാ സുന്ദർരാമൻ, ആർ രാജാങ്കൻ, കാരായി രാജൻ, പി പെരുമാൾ, ടി മുരുകൻ, സി കെ രമേശൻ, കാരായി ചന്ദ്രശേഖരൻ, വി സതി, കെ ജയപ്രകാശൻ, ടി കെ ഗംഗാധരൻ, വി ജയബാലു എന്നിവർ പങ്കെടുത്തു