അഖിലഭാരതീയ വിശ്വകർമ്മ മഹാസഭയും മാഹി മേഖലയും, പുതുവൈ പ്രദേശ വിശ്വകർമ്മ അയിന്ത് തെഴിലാർ സംഘം മാഹി ഘടവും സംയുക്ത സമ്മേളനത്തിലാണ് പുതിയ ഭാരവാഹികളെ അഖില ഭാരതീയ വിശ്വകർമ്മ മഹാസഭ ദേശീയ ഉപാധ്യക്ഷൻ വി. തങ്കം പ്രഖ്യാപിച്ചത്.
പ്രസിഡൻറ് അങ്ങാടിപ്പുറത്ത് അശോകൻ, വൈസ് പ്രസിഡൻറ് പ്രീത ജനാർദൻ, സെക്രട്ടറി പി.വി പ്രജിത്ത്, ജോയിൻറ് സെക്രട്ടറി സജീഷ് കെ.പി, ട്രഷറർ എ രാജേന്ദ്രൻ എന്നിവരാണ് പുതിയ ഭാരവാഹികൾ.
ചാലക്കര MASM ഗ്രാമീണ വായനശാലയിൽ വെച്ചു നടന്ന സമ്മേളനത്തിൽ പുതുശ്ശേരി സംഘടന പ്രതിനിധികളും പങ്കെടുത്തു, അങ്ങാടിപ്പുറത്ത് അശോകന്റെ അധ്യക്ഷതയിൽ വെച്ച് നടന്ന ചടങ്ങ് ഭാരതീയ വിശ്വകർമ്മ മഹാസഭ ദേശീയ ഉപാധ്യക്ഷൻ വി. തങ്കം ഉദ്ഘാടനം ചെയ്തു. ചടങ്ങിന് MASM ഗ്രാമീണ വായനശാല സെക്രട്ടറി ശ്രീജയൻ ആശംസകൾ നല്കി.
ചടങ്ങിൽ വിശ്വകർമ്മജർക്കുള്ള കേന്ദ്ര പദ്ധതികളെ കുറിച്ചുള്ള ചർച്ചയും, തൊഴിൽ കിറ്റ് വിതരണവും നടന്നു.