മാഹിയിലും റെയില്‍വേ കാല്‍നട തടഞ്ഞു:അടിപാത ആവശ്യവും അംഗീകരിക്കാതെ അധികൃതർ

അഴിയൂർ : മാഹി റെയില്‍വേ ഫാളാറ്റ് ഫോമിന്‍റെ വടക്ക് ഭാഗം കക്കടവ് , കോട്ടാമല പ്രദേശത്തുകാര്‍ കാല്‍നടയായി പോകുന്ന വഴി റെയില്‍വേ അധികൃതര്‍ പൊളിച്ചുമാറ്റി .കാലാകാലമായി പ്രദേശവാസികള്‍ ആശ്രയിച്ചുവന്ന വഴിയാണ് യാതൊരു മുന്നറിയിപ്പുമില്ലാതെ ഇല്ലാതായത് . അഴിയൂര്‍ -മുഴപ്പിലങ്ങാട്  ബൈപ്പാസില്‍ മാഹി മേല്‍പ്പാലം വരുന്നതോടെ കാരോത്ത് രണ്ടാം ഗൈറ്റും പൂര്‍ണ്ണമായി ഇല്ലാതാവും . ഇതോടെ പടിഞ്ഞാറും കിഴക്കും രണ്ട് പ്രദേശമായി മുറിച്ചുമാറ്റപ്പെടും . സ്കൂളുകള്‍ , റജിസ്ട്രാര്‍ ഓഫീസ് ,വില്ലേജ് ഓഫീസ് തുടങ്ങിയ സ്ഥാപനങ്ങളിലേക്കുളള യാത്ര വട്ടംകറക്കമായി മാറും . ഇരു ചക്രം ഉള്‍പ്പെടെയുളള വാഹനങ്ങള്‍  മൂന്നാം ഗേറ്റ് വഴി കോറോത്ത് റോഡിലൂടെ നാല് കിലോമീറ്ററോളം ചുറ്റിവരണം . മാഹി റെയില്‍വേ സ്റ്റേഷന്‍റെ വടക്ക് ഭാഗത്ത് അടിപാത വേണമെന്ന ആവശ്യം പ്രദേശവാസികള്‍ ഉന്നയിക്കാന്‍ തുടങ്ങിയിട്ട് വര്‍ഷങ്ങളേറെയായി  .ഇ.അഹമ്മദ് റെയില്‍വേ
സഹ മന്ത്രിയായപ്പോള്‍ അഴിയൂര്‍ പഞ്ചായത്ത് ഈ ആവശ്യം ആവശ്യപ്പെട്ടിരുന്നു. ഇത്രകാലമായിട്ടും ഒരുപരിഹാരം ഉണ്ടായില്ല . വാര്‍ഡ് അംഗം ശശിധരന്‍ തോട്ടത്തില്‍ വഴി പൊളിച്ചുമാറ്റുന്നതിന് തടസവാദം ഉന്നയിച്ചെങ്കിലും പാലക്കാട് ഓഫീസില്‍നിന്നുളള ഓര്‍ഡര്‍ പ്രകാരമാണ് പൊളിക്കുന്നതെന്ന് തൊഴിലാളികള്‍ അറിയിച്ചു. വഴി പൊളിച്ചു മാറ്റിയ വിവരം ശശിധരന്‍ എം.എല്‍.എ.കെ.കെ.രമയേയും ,എം.പി.കെ.മുരളീധരനെയും അറിയിച്ചു .

വളരെ പുതിയ വളരെ പഴയ