മാഹിയിൽ ദേശീയ പതാക ഉയർത്തുന്നത് 10.20ന്

മാഹി: ദില്ലിയിലും ഇതര സംസ്ഥാനങ്ങളിലുമെല്ലാം കാലത്ത് 8 മണിക്ക് റിപ്പബ്ലിക് ദിനത്തിൽ ദേശീയ പതാക ഉയർത്തുമ്പോൾ, മാഹിയിൽ പ്ലാസ് ദ ആംസ് ഗ്രൗണ്ടിൽ പതാക ഉയർത്തുന്നത് കാലത്ത് 10.20ന്.

പുതുച്ചേരിയുടെ അധിക ചുമതലയുളള തെലുങ്കാന ഗവർണർ തമിഴ് സൈ സൗന്ദർരാജൻ കാലത്ത് 8 മണിക്ക് അവിടെ പതാക ഉയർത്തിയതിന് ശേഷം വിമാന മാർഗ്ഗം പുതുച്ചേരിയിലെത്തി 10.15ന് പതാക ഉയർത്തും. അതിന് ശേഷം അഞ്ച് മിനുട്ട് കഴിഞ്ഞ് മാത്രമേ മാഹി അടക്കമുള്ള സംസ്ഥാനത്തിൻ്റെ ഇതര ഭാഗങ്ങളിൽ പതാക ഉയർത്തുകയുള്ളൂ. മാഹിയിൽ റീജ്യണൽ അഡ്മിനിസ്ട്രേറ്റർ ശിവ് രാജ് മീണയാണ് പതാക ഉയർത്തുക ‘ തുടർന്ന് വിദ്യാർത്ഥികളുടെ കലാ -സാംസ്ക്കാരിക പരിപാടികൾ അരങ്ങേറും.

രാജ്യത്തിൻ്റെ എല്ലാ ഭാഗങ്ങളിലും കാലത്ത് 9 മണിയോടെ ദേശീയ പതാക ഉയർത്തുമെന്നിരിക്കെ, മാഹിയിൽ അത് 10.20ന് നടത്തുകയും, പൊരിവെയിലത്ത് കുട്ടികളുടെ വിവിധ കലാ-സാംസ്ക്കാരിക പരിപാടികൾ

മൈതാനത്ത് നടത്തുന്നത് പിഞ്ചു കുട്ടികളെ തളർത്താനിടയാക്കുമെന്നും ജനശബ്ദം മാഹി പ്രവർത്തക സമിതി ആശങ്ക പ്രകടിപ്പിച്ചു. മുമ്പൊരിക്കലുമില്ലാത്ത വിധം ഉച്ചക്ക് നടത്തിയാൽ പിഞ്ചു കുട്ടികൾക്കുണ്ടാകുന്ന വൈഷമ്യങ്ങൾ മയ്യഴി ഭരണകൂടത്തെ അറിയിച്ചിട്ടുണ്ട്.

വളരെ പുതിയ വളരെ പഴയ