പുതുച്ചേരി സെക്രട്ടറിയറ്റ് മാർച്: പ്രചാരണവുമായി മാഹിയിൽ ജാഥ

മയ്യഴി:റേഷനരിക്കും തൊഴിലിനുമായി സിപിഐ എം നടത്തുന്ന പുതുച്ചേരി സെക്രട്ടറിയറ്റ് മാർച്ചിൻ്റെ സന്ദേശവുമായി മാഹിയിൽ വാഹന ജാഥ നടത്തി. മാഹി വളവിൽ അച്യുതൻ അനന്തൻ സ്മാരക വായനശാലാ പരിസരത്ത് ജില്ലാ പഞ്ചായത്ത് വൈസ്പ്രസിഡന്റ്റ് ബിനോയ് കുര്യൻ ഉദ്ഘാടനം ചെയ്തു. കെ പി സുനിൽകുമാർ അധ്യക്ഷനായി. ജാഥാലീഡർ എം സി പവിത്രൻ, യു ടി സതീശൻ എന്നിവർ സംസാരിച്ചു. 18 കേന്ദ്രത്തിലെ സ്വീകരണത്തിനു ശേഷം പന്തക്കൽ വായനശാലാ പരിസരത്ത് സമാപിച്ചു.

വിവിധ കേന്ദ്രങ്ങളിൽ ജാഥാ ലീഡർക്ക് പുറമെ ടി പി ശ്രീധരൻ, മുഹമ്മദ് അഫ്സൽ, വി ജനാർദ നൻ, ടി സുരേന്ദ്രൻ, ഹാരീസ് പരന്തിരാട്ട്, വിജയബാലു, കെ പി നൗഷാദ്, വിനയൻ പുത്തലത്ത്, സി ടി വിജേഷ് എന്നിവർ സംസാരിച്ചു.

പുതുച്ചേരി സെക്രട്ടറിയറ്റിലേക്ക് എട്ടിന് രാവിലെ പത്തിന് ആരംഭിക്കുന്ന മാർച്ച് പൊളിറ്റ് ബ്യൂറോ അംഗം ജി രാമകൃഷ്ണൻ ഉദ്ഘാടനംചെയ്യും. മാഹിയിൽ നിന്ന് സമരത്തിൽ പങ്കെടുക്കുന്നവർക്ക് ആറിന് വൈകിട്ട് ഏഴിന് മാഹി പള്ളിപരിസരത്ത് യാത്രയയപ്പ് നൽകും. വൈദ്യുതി സ്വകാര്യവൽക്കരണവും പ്രീപെയ്ഡ് മീറ്ററും നടപ്പാക്കാനുള്ള തീരുമാനം ഉപേക്ഷിക്കുക തുടങ്ങി മാഹിയിലെ ജനങ്ങളെ ബാധിക്കുന്ന വിവിധ പ്രശ്‌നങ്ങൾ ഉന്ന യിച്ചാണ് സമരം

വളരെ പുതിയ വളരെ പഴയ