നെഹ്‌റു യുവ കേന്ദ്ര മാഹി ജില്ലാതല പ്രസംഗമത്സരം നടത്തുന്നു

മയ്യഴി : നെഹ്‌റു യുവ കേന്ദ്ര മാഹി 15-നും 29-നും ഇടയിൽ പ്രായമുള്ള യുവജനങ്ങൾക്കായി ‘മൈ ഭാരത് വികസിത് ഭാരത് @2047’ എന്ന വിഷയത്തിൽ ജില്ലാതല പ്രസംഗമത്സരം നടത്തും. വിജയികൾക്ക് സംസ്ഥാനതല മത്സരത്തിൽ പങ്കെടുക്കാൻ അവസരം ലഭിക്കും.

സംസ്ഥാനതലത്തിൽ ഒന്നും രണ്ടും മൂന്നും സ്ഥാനം നേടുന്നവർക്ക് ഒരു ലക്ഷം രൂപ, 50,000 രൂപ, 25,000 രൂപ സമ്മാനം യഥാക്രമം ലഭിക്കും. ജില്ലാതല വിജയികൾക്ക് സമ്മാനം ലഭിക്കില്ല. മലയാളം, ഇംഗ്ലീഷ്, ഹിന്ദി എന്നീ ഭാഷകളിൽ മത്സരിക്കാം. താത്പര്യമുള്ളവർ ഏഴിനകം രജിസ്റ്റർ ചെയ്യണം. ഫോൺ: 0490 2334322, 9400290803.

വളരെ പുതിയ വളരെ പഴയ