മയ്യഴി :വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് ബുധനാഴ്‌ച മാഹി സിവിൽ സ്റ്റേഷനിലേക്ക് ഡിവൈഎഫ്ഐ മാർച്ച് നടത്തും. പുതുച്ചേരി സംസ്ഥാനത്തെ നിയമന നി രോധനം അവസാനിപ്പിക്കുക, വിരമിച്ചവരെ വീണ്ടും നിയമിക്കാനുള്ള പുതുച്ചേരി സർക്കാർ തീരുമാനം ഉപേക്ഷിക്കുക, ബിജെ പി-എൻആർ കോൺഗ്രസ് സർക്കാരിന്റെ യുവജന വഞ്ചന അവസാനിപ്പിക്കുക, ഒഴിഞ്ഞു കിടക്കുന്ന തസ്‌തികകളിൽ ഉടൻ നിയമനം നടത്തുക എന്നീ ആവശ്യങ്ങളുന്നയിച്ചാണ് സമരം. രാവിലെ 10ന് സംസ്ഥാന സെക്രട്ട റി വി കെ സനോജ് ഉദ്ഘാടനം ചെയ്യും.
മാഹി അടക്കം പുതുച്ചേരി സംസ്ഥാനത്തെ വിവിധ സർക്കാർ ഓഫീസുകളിലായി
പത്തായിരം തസ്തികയാണ് ഒഴിചഞ്ഞു കിടക്കുന്നത്. മാഹി സ്പിന്നിങ്ങ് മില്ലടക്കം പൂട്ടി നാനൂറിലേറെ പേരെ തൊഴിൽരഹിതരാക്കി. വിദ്യാഭ്യാസം, വൈദ്യുതി തുടങ്ങിയ വകുപ്പുകളിൽ വിരമിച്ചവരെ നിയമിക്കുകയാണ്. തൊഴിലിനായി കാത്തിരിക്കുന്ന അഭ്യസ്തവിദ്യരെ നിരാശരാക്കുന്ന നടപടിയാണ് തുടരെ സർക്കാർ സ്വീകരിക്കുന്നത്. മാഹിയിലെ വികസന പദ്ധതികളാകെ സ്തംഭി ച്ചു. വൈദ്യുതിവകുപ്പ് സ്വകാര്യവൽക്കരണ നീക്കം ആരംഭിച്ചു. അർഹമായ വികസന വിഹിതം അനുവദിക്കാതെ മാഹിയോടും സർക്കാർ കടുത്ത അനീതിയാണ് കാട്ടുന്നത്. യുവജനങ്ങളോടും നാടിനോടുമുള്ള അനീതി ക്കെതിരായ പ്രതിഷേധമാകും യുവജനമാർച്ച്