മാഹി ഗവ. ജനറല്‍ ആശുപത്രിയിലെ പരിമിതികള്‍ പരിഹരിക്കണം :മാഹി മേഖല യൂത്ത് കോണ്‍ഗ്രസ് കമ്മിറ്റി

മാഹി: മാഹി ഗവ. ജനറല്‍ ആശുപത്രി അഭിമുഖീകരിക്കുന്ന അപര്യാപ്തതകളില്‍ പരിഹാരം കാണണമെന്ന് ആവശ്യപ്പെട്ട് മേഖല യൂത്ത് കോണ്‍ഗ്രസ് കമ്മിറ്റി പുതുച്ചേരി ആരോഗ്യ വകുപ്പ് ഡെപ്യൂട്ടി ഡയറക്ടര്‍ (മാഹി)ക്ക് പരാതി നല്‍കി.തുടര്‍ന്ന് ആരോഗ്യ വകുപ്പ് ഡെപ്യൂട്ടി ഡയറക്ടറുമായി ചര്‍ച്ച നടത്തി.

ആശുപത്രിയില്‍ രോഗികള്‍ മരുന്നിനായി മണിക്കൂറുകള്‍ കാത്തുനില്‍ക്കുന്നതിന് പരിഹാരം കാണാൻ ആവശ്യമായ സ്റ്റാഫുകളെ നിയമിക്കണം. പള്ളൂര്‍ കമ്യൂണിറ്റി ഹെല്‍ത്ത് സെന്ററിലെ സ്റ്റാഫുകള്‍ കൃത്യസമയത്ത് എത്താത്തതിനാല്‍ നിരവധി പേര്‍ക്ക് വാക്സിൻ കൃത്യമായി കിട്ടുന്നില്ലെന്നും സമരക്കാര്‍ പരാതി ഉന്നയിച്ചു. ആവശ്യങ്ങള്‍ക്ക് പരിഹാരം കാണാൻ നടപടി സ്വീകരിക്കുമെന്ന് ഡെപ്യൂട്ടി ഡയറക്ടര്‍ മേഖല യൂത്ത് കോണ്‍ഗ്രസ് ഭാരവാഹികള്‍ക്ക് ഉറപ്പു നല്‍കി.

മേഖല യൂത്ത് കോണ്‍ഗ്രസ് പ്രസിഡന്റ് കെ.പി. രെജിലേഷ്, വൈസ് പ്രസിഡന്റ് മുഹമ്മദ് സര്‍ഫാസ്, സംസ്ഥാന ജനറല്‍ സെക്രട്ടറി അലി അക്ബര്‍ ഹാഷിം, ബ്ലോക്ക് കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി ശ്യംജിത്ത് പാറക്കല്‍, സെക്രട്ടറി അജയൻ പൂഴിയില്‍, ശ്രീജേഷ് വളവില്‍, എ.പി. ബാബു, കെ.ടി. ഷെജിൻ എന്നിവര്‍ ചര്‍ച്ചയില്‍ സംബന്ധിച്ചു.

വളരെ പുതിയ വളരെ പഴയ