മയ്യഴി:പുതുച്ചേരി സംസ്ഥാനത്ത് ബിജെപി-എൻആർ കോൺഗ്രസ് സർക്കാർ ഏർപ്പെടുത്തിയ നിയമന നിരോധനം യുവജനങ്ങളുടെ തൊഴിൽ സ്വപ്നങ്ങൾ തകർക്കുന്നു. പതിനായിരത്തോളം തസ്‌തികയാണ് ഒഴി ഞ്ഞുകിടക്കുന്നത്. എൽഡിസി, യുഡിസി, സ്റ്റോർ കയിൽ പരീക്ഷ നടത്തി റാങ്ക്ലിസ് റ്റ് തയാറാക്കി മാസങ്ങൾ പിന്നിട്ടി ട്ടും ഒരാളെയും നിയമിച്ചില്ല. സാമ്പത്തിക പ്രതിസന്ധിയുടെ പേരിൽ നിയമനം നീട്ടിക്കൊണ്ടു പോവു മ്പോഴും തൊഴിലിനായി കാത്തിരിക്കുകയാണ് റാങ്ക്ലിസ്‌റ്റിൽപ്പെട്ടവർ. ആരോഗ്യം, വിദ്യാഭ്യാസം തുടങ്ങിയ വകുപ്പുകളിലാണ് ഒഴിവുകളേറെയുമുള്ളത്. . 500 അധ്യാപക തസ്‌തിക ഒഴിവുണ്ട്. സ്ഥിര നിയമ താൽക്കാലികമായി നിയമിക്കാനാണ് നീക്കം. ലേബർ വകുപ്പിലും 150 പോസ്റ്റ് ഒഴിഞ്ഞുകിടക്കുകയാ ണ്. മാഹി ഉൾപ്പെടെ സംസ്ഥാനത്തെ എല്ലാമേഖലയിലും ഇതേ സ്ഥിതിയാണ്. യുഡി ക്ലർക്കുമാർ ഉൾക്ക് അസിസ്റ്റന്റായി സ്ഥാനക്കയറ്റം നൽകിയതോടെ ഒഴിവുള്ള ക്ലർക്ക് തസ്തികയുടെ എണ്ണവും വർധിച്ചു.
ശമ്പളം നൽകാനും ഗതിയില്ല
വിവിധ ബോർഡുകളിലും കോർപറേഷനുകളിലും ജീവനക്കാർക്ക് ശമ്പളം ലഭിക്കുന്നില്ല. ബിജെപി- എൻആർ കോൺഗ്രസ് ഭരണ ത്തിൽ സർക്കാർ ജോലിയെന്ന പ്രതീക്ഷയും നഷ്ടപ്പെട്ടതോടെ കടുത്തരോഷത്തിലാണ് യുവജനം. തൊഴിൽ രഹിതരുടെ ആളി ക്കത്തുന്ന പ്രതിഷേധമാവും 20ന് മാഹി സിവിൽ സ്റ്റേഷനിലേക്ക് ഡിവൈഎഫ്ഐ സംഘടിപ്പിക്കുന്ന മാർച്ച്.