ഗ്രാൻ്റ് തേജസ് കപ്പിനും ഡൗൺടൗൺ മാൾ ഷീൽഡിനും വേണ്ടിയുള്ള മാഹി ഫുട്ബാൾ ടൂർണമെന്റ്റിന്റെ പ്രചാ രണാർഥം 25ന് വൈകിട്ട് മാഹി സ്പോർട്‌സ് ക്ലബ്ബിൻ്റെയും മയ്യഴിയിലെ സൈക്കിൾ സവാരിക്കാരുടെ കൂട്ടായ്മയായ കെവലിയേഴ്‌സ് ദേ മായേയുടെയും നേതൃത്വത്തിൽ സൈക്കിൾ റാലി നടത്തും. മാഹി മൈതാനത്തുനിന്ന് വൈകിട്ട് നാലിന് ആരംഭിക്കുന്ന സൈക്കിൾ റാലി മുൻ സന്തോഷ് ട്രോഫി ഫുട്ബാൾ താരം ഉമേഷ് ബാബു ഫ്ലാഗ് ഓഫ് ചെയ്യും. വഴിയിൽ ചാ ലിൽ പള്ളി പരിസരം, ഗ്രാന്റ് തേജസ് അങ്കണം, ഡൗൺ ടൗൺ മാൾ പരിസരം എന്നി വിടങ്ങളിൽ പൊതുജനങ്ങൾ ക്കായി പെനാൽട്ടി ഷൂട്ടൗട്ട് മത്സരങ്ങളും സംഘടിപ്പിക്കും. 29 മുതൽ ജനുവരി 14 വരെയാണ് ഫുട്‌ബോൾ ടൂർണമെന്റ്റ്