മയ്യഴി:മാഹി പ്ലാനിങ് ഏരിയയിലെ പ്രധാനമന്ത്രി ആവാസ് യോജന (പിഎംഎവൈ അർബൻ) പദ്ധതിയുടെ ആറാംഘട്ട ഗുണഭോക്താക്കൾക്ക് പുതുച്ചേരി നിയമസഭാ സ്പീക്കർ ഏമ്പളം ആർ സെൽവം ഗൃഹ നിർമാണം നടത്താനുള്ള വർക്ക് ഓർഡർ, ഗുണഭോക്തൃ തിരിച്ചറിയൽ കാർഡ് ഒന്നാം ഗഡു ലഭിക്കാനുള്ള ടോക്കൺ എന്നിവ വിതരണം ചെയ്തു. മുന്നു ഗഡുക്കളായി മൂന്നര ലക്ഷം രൂപ ഓരോ ഗുണഭോക്താവിനും നിർമാണ പുരോ ഗതിക്കനുസരിച്ച് ലഭിക്കും.
മാഹി എംഎൽഎ രമേഷ് പറമ്പത്ത് അധ്യക്ഷനായി. മാഹി റീജണൽ അഡ്മിനിസ്ട്രേറ്റർ ശിവരാജ് മീണ സ്വാഗതവും പുതുച്ചേരി ചേരി നിർമാർജന ബോർഡ് ജൂനിയർ എൻജിനി ജയർ വി അനിൽകുമാർ നന്ദിയും പറഞ്ഞു.