ബൈപ്പാസ് തുറന്നാൽ ന്യൂമാഹിക്ക് ശ്വാസം മുട്ടും, പെരിങ്ങാടിക്ക് ഓവർ ബ്രിഡ്ജില്ല.

ന്യൂമാഹി: മുഴപ്പിലങ്ങാട് – അഴിയൂർ ബൈപ്പാസ് അടുത്ത മാസം തുറക്കുന്നതോടെ ന്യൂമാഹിയിൽ വാഹന തിരക്ക് ക്രമാതീതമായി വർദ്ധിക്കുമെന്ന് ആശങ്ക. മുഴപ്പിലങ്ങാട്ട് മുതൽ കുഞ്ഞിപ്പള്ളി വരെയുള്ളബൈപ്പാസിൽ നിന്ന് പുറത്തേക്കിറങ്ങാനുള്ള ഏക വഴി പള്ളൂർ സ്പിന്നിങ്ങ് മിൽ ജംഗ്ഷനാണ് ഇവിടെ നിന്ന് ചൊക്ലി, മാഹിപ്പാലം ഭാഗങ്ങളിലേക്ക് പോകാനാകും തലശ്ശേരി ഭാഗത്തേക്ക് സർവ്വീസ് റോഡുമുണ്ട് അതിനാൽ ഈ പ്രദേശങ്ങളിലേക്ക് ഗതാഗതത്തിരക്കുണ്ടാക്കുന്നത് സ്വാഭാവികം വിലക്കുറവിൽ ലഭിക്കുന്ന പെട്രോളിയവും , മദ്യവും വാങ്ങാൻ സ്പിന്നിങ്ങ് മിൽ ജംഗ്ഷനിൽ നിന്ന്ചൊക്ലിയിലെ പള്ളൂർ പ്രദേശത്തോ മാഹിയിലേക്കോ പോകാം റെയിൽവേഗേറ്റുള്ളതിനാൽ ഗതാഗതക്കുരുക്ക് വർദ്ധിക്കും നിലവിൽ ഓവർ ബ്രഡ്ജ് ഇല്ലത്തത് നുറുകണക്കിന് വാഹനങ്ങൾ ഇടവില്ലാതെ കടന്നുപോകുമ്പോൾപെരിങ്ങാടിയിൽ റെയിൽവേ ഗേറ്റ് അടച്ചിടുന്ന സമയങ്ങളിൽ വീർപ്പ് മുട്ടുകയാണ് അധികൃതർ സത്വര നടപടി സ്വീകരിക്കേണ്ടതുണ്ട്

വളരെ പുതിയ വളരെ പഴയ