കുഞ്ഞിപ്പള്ളി വാർഷിക ജനറൽ ബോഡി യോഗത്തിൽ ബഹളം പോലീസ് ഇടപെട്ട് യോഗം നിർത്തിവെച്ചു.കുഞ്ഞിപ്പള്ളി പരിപാലന കമ്മിറ്റി ജനറൽ ബോഡി യോഗം ബഹളത്തെത്തുടർന്ന് നിർത്തി വെച്ചു.ഇരുവിഭാഗങ്ങൾ തമ്മിലുള്ള വാക് തർക്കം വൻസംഘർഷത്തിലേക്ക് നയിക്കുമെന്നായപ്പോൾപോലീസ് ഇടപെട്ടു കൊണ്ട് കമ്മിറ്റിയോട് മീറ്റിംഗ് നിർത്തി വെക്കാൻആവശ്യപ്പെടുകയായിരുന്നു.
വളരെ നല്ലരീതിയിൽ മുന്നോട്ട് പോയ വാർഷിക ജനറൽ ബോഡി അലങ്കോലപ്പെടുത്തിയ ഇവരെ പൊതു സമൂഹം തിരിച്ചറിയണമെന്നും കമ്മിറ്റിയുടെ ദൈനം ദിന പ്രവർത്തനത്തിനു തടസ്സം നിൽക്കുകയാണെന്നും കമ്മിറ്റി ഭാരവാഹികൾ പറഞ്ഞു .
#tag:
Mahe