കെ പി സി സി ആഹ്വാനം അനുസരിച്ചു ഒളവിലം മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ നാരായണൻപറമ്പിൽ ചേർന്നു. വണ്ടിപെരിയാറിലെ പിഞ്ചുബാലികയെ പീഡിപ്പിച്ചു കൊന്നു കെട്ടിതൂക്കിയ പ്രതിയെ ഭരണ കക്ഷിയുടെ ആളെന്ന പരിഗണനാവെച്ചു പോലീസും പ്രോസിക്യൂഷനും തെളിവ് കണ്ടെത്തി കോടതിക്കു സമർപ്പിക്കാതെ പ്രതിയെ രക്ഷപ്പെടാൻ സൗകര്യം ഒരുക്കിയതിന്നെതിരെ മകളെ മാപ്പ് എന്ന ധർണ സമരം കോൺഗ്രസ് നേതാവ് വി. സുരേന്ദ്രൻ ഉത്ഘാടനം ചെയ്തു. അഡ്വ അരുൺ സി ജി അധ്യക്ഷം വഹിച്ചു. മണ്ഡലം പ്രസിഡന്റ് എം പി പ്രമോദ് സ്വാഗതം പറഞ്ഞു. പി. ഭരതൻ, എൻ. പി അനന്തൻ, ജയതിലകൻ, പി. അശോകൻ, കെ. സുബൈർ, സുരേന്ദ്രൻ അക്രാൽ സി. അശോകൻ തുടങ്ങിയവർ നേതൃത്വം കൊടുത്തു.