രണ്ടാമത്തെ കുഞ്ഞ് പെൺകുട്ടിയാണെങ്കിൽ 6,000രൂപ ധന സഹായം നൽകുമെന്ന് പുതുച്ചേരി സർക്കാർ

പുതുച്ചേരി : ഗർഭിണികൾക്കുള്ള ക്ഷേമ സഹായ പദ്ധതി പ്രകാരം 1.4.22 മുതൽ ജനിച്ച രണ്ടാമത്തെ കുഞ്ഞ് പെൺകുട്ടിയാണെങ്കിൽ 6,000 രൂപ ധന സഹായം നൽകുമെന്ന്
പുതുച്ചേരി വനിതാ ശിശു വികസന വകുപ്പ് ഡയറക്ടർ അറിയിച്ചു.
പുതുച്ചേരി സർക്കാർ വനിതാ ശിശുവികസന വകുപ്പ് അമ്മയ്ക്കും കുഞ്ഞിനും വേണ്ടിയുള്ള പ്രസവ ക്ഷേമ സഹായ പദ്ധതിയായി പ്രധാനമന്ത്രി മാതൃ വന്ദന യോജന നടപ്പിലാക്കുന്നു. ഗർഭ കാലത്തെ ആരോഗ്യപരമായ മാറ്റങ്ങൾ മൂലം ജോലിക്ക് പോകാനാവാതെ വരുന്ന അമ്മമാർ ക്ക് വേതനം നഷ്ടപ്പെടുന്നത് നികത്താനാണ് സാമ്പത്തിക സഹായം നൽ കുന്നത്.ആദ്യ ഗർഭത്തിന്, അവരുടെ ബാങ്ക് അക്കൗണ്ടിൽ രണ്ട് ഗഡുക്കളായി 5000 രൂപ നൽകും. ഈ സ്കീമിന് കീഴിലുള്ള ആനുകൂല്യങ്ങൾ ലഭിക്കുന്നതിന്, ഗർഭത്തിൻറെ ആദ്യ മൂന്നു മാസത്തിനുള്ളിൽ സ്ത്രീകൾ അടുത്തുള്ള അംഗൻവാടിയിൽ രജിസ്റ്റർ ചെയ്യണം.
ഇതിനായുള്ള
അഞ്ച് ദിവസത്തെ പ്രത്യേക ക്യാമ്പ് ഡിസംബർ 18 മുതൽ 22 വരെ എല്ലാ അങ്കണവാടികളിലും നടക്കും. യോഗ്യരായ അമ്മമാർ സ്വന്തം ആധാർ കാർഡ്, അപേക്ഷകന്റെ ഭർത്താവിന്റെ ആധാർ കാർഡ്, അപേക്ഷകന്റെ ബാങ്ക് അക്കൗണ്ട് കോപ്പി, ( ആദ്യ പേജ് മാത്രം), അമ്മയുടെ ആരോഗ്യ കാർഡ് എന്നിവയുമായി നേരിട്ട് രജിസ്റ്റർ ചെയ്യണം.
01.04.2022 ന് ശേഷം, രണ്ടാമത്തെ കുട്ടി പെൺകുഞ്ഞാണെങ്കിൽ, കുഞ്ഞ് ജനിച്ചതിന് ശേഷം ഒരൊറ്റ ഗഡുവായി 6000 രൂപ അമ്മയുടെ ബാങ്ക് അക്കൗണ്ടിലേക്ക് നൽകും. ആയതിനാൽ രണ്ടാമത്തെ കുഞ്ഞ് പെൺകുഞ്ഞിന് ജന്മം നൽകിയ അമ്മമാർക്കും ഈ പ്രത്യേക ക്യാമ്പിൽ പങ്കെടുത്ത് ഈ പദ്ധതിയിൽ ഈ അവസരം പ്രയോജനപ്പെടുത്താവുന്നതാണ്.

വളരെ പുതിയ വളരെ പഴയ