തൊഴിലും റേഷനുമില്ല:മാഹി ഗവ. ഹൗസിലേക്ക് സിപിഐ എം മാർച്ച് നടത്തി

ഉപഭോക്താക്കൾക്ക് പ്രീപെയ്ഡ് മീറ്റർ ഏർപ്പെടുത്തി വൈദ്യുതിവകുപ്പ് സ്വകാര്യവത്കരിക്കാനുള്ള നീക്കം ഉപേക്ഷിക്കുക, മുനിസിപ്പൽ തെരഞ്ഞെടുപ്പ് ഉടൻ നടത്തുക, മത്സ്യബന്ധന തുറമുഖ നിർമാണം പുനരാരംഭിക്കുക, കുടിവെള്ള ക്ഷാമത്തിന് ശാശ്വത പരിഹാരം കാണുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചായിരുന്നു സമരം.സിപിഎം ജില്ലസെക്രട്ടറി എം വി ജയരാജൻ സമരം ഉദ്ഘാടനം ചെയ്തു. പുതുച്ചേരിയിലെ എആർ കോൺഗ്രസ്–ബിജെപി സർക്കാർ വൈദ്യുതിവകുപ്പ് കോർപ്പറേറ്റുകൾക്ക് വിൽകാൻ നോക്കുകയാണെന്ന് എം വി ജയരാജൻ പറഞ്ഞു. പ്രീപെയ്‌ഡ് മീറ്റർ സ്ഥാപിക്കുന്നതോടെ ചാർജ് മുൻകൂട്ടി അടക്കേണ്ടിവരും. മീറ്റർ സ്ഥാപിക്കാൻ ടെണ്ടർ വിളിച്ചുകഴിഞ്ഞു.

അരിക്ക് പകരം പണം പ്രഖ്യാപിച്ചവർ റേഷൻ സംവിധാനം തന്നെ തകർത്തു. സർക്കാർ ഓഫീസുകളിൽ ഒഴിവുള്ള തസ്തികയിൽ പോലും നിയമനം kനടത്തുന്നില്ല. അഭ്യസ്ത വിദ്യരായ തൊഴിൽ രഹിതരെ വെല്ലുവിളിക്കുകയാണ് സർക്കാർ. മാഹിയിൽ വികസനം പാടേ സ്തംഭിച്ചിരിക്കുകയാണെന്നും അവഗണന അവസാനിപ്പിക്കണമെന്നും എം വി ജയരാജൻ ആവശ്യപ്പെട്ടു.

സി കെ രമേശൻ, കാരായിചന്ദ്രശേഖരൻ, ടി സുരേന്ദ്രൻ, വി ജനാർദനൻ എന്നിവർ സംസാരിച്ചു. കെ പിസുനിൽകുമാർ അധ്യക്ഷനായി. മാഹി പള്ളിമൈതാനം കേന്ദ്രീകരിച്ചുള്ള മാർച്ചിന് ജില്ലസെക്രട്ടറിയറ്റംഗം കാരായി രാജൻ, ഏരിയകമ്മിറ്റി അംഗങ്ങളായ മുഹമ്മദ് അഫ്‌സൽ, കെ ജയപ്രകാശൻ എന്നിവർ നേതൃത്വം നൽകി. ഗവ. ഹൗസിന് മുന്നിൽ തടഞ്ഞു.

വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് ജനങ്ങളിൽ നിന്ന് ശേഖരിച്ച ഒപ്പുകളടങ്ങിയ നിവേദനം സിപിഐ എം നേതാക്കൾ റീജനൽ അഡ്മിനിസ്ട്രേട്ടർക്ക് നൽകി.

വളരെ പുതിയ വളരെ പഴയ