പള്ളൂർ ഗവ. ആശുപത്രി പുതിയ കെട്ടിടം: ഉടമ്പടി പത്രങ്ങൾ കൈമാറി.

പള്ളൂർ : പള്ളൂർ മൃഗാശുപത്രിയുടെ കെട്ടിടവും സ്ഥലവും പള്ളൂർ കമ്യൂണിറ്റി ഹെൽത്ത് സെന്ററിന് കൈമാറ്റം ചെയ്യുന്നതിന്റെ ഉടമ്പടി പത്രം കൈമാറി. പള്ളൂർ കമ്യൂണിറ്റി ഹെൽത്ത് സെൻററിന്റെ ഡോക്ടേഴ്‌സ് ക്വാർട്ടേഴ്സ് മൃഗാശുപത്രിക്ക് കൈമാറ്റം ചെയ്യുന്നതിന്റെ ഉടമ്പടിപത്രവും കൈമാറി. മാഹി റീജണൽ അഡ്മിനിസ്ട്രേറ്റർ ശിവരാജ് മീണ, മാഹി ആരോഗ്യവകുപ്പ് ഡെപ്യൂട്ടി ഡയറക്ടർ ഡോ. എ.പി.ഇസ്ഹാഖ് എന്നിവർ തമ്മിൽ രണ്ട്‌ ഉടമ്പടി പത്രങ്ങളും പരസ്പരം കൈമാറി.
പള്ളൂർ ആശുപത്രിക്ക് പുതിയ കെട്ടിടം നിർമിക്കാൻ ഏറ്റെടുത്ത മൃഗാശുപത്രിയുടെ സ്ഥലത്ത് ഉടനെ കെട്ടിടനിർമാണം തുടങ്ങും.
പള്ളൂർ കമ്യൂണിറ്റി ഹെൽത്ത് സെന്റർ ഓഫീസർ ഡോ. സി.എച്ച്.രാജീവൻ, മൃഗാശുപത്രി അസി. സർജൻ ഡോ. ഹരിഹരൻ, സൂപ്രണ്ട് പി.പ്രശാന്ത്, പി.പി.രാജേഷ് എന്നിവർ പങ്കെടുത്തു.

വളരെ പുതിയ വളരെ പഴയ