മാഹി സെവൻസ് ഫുട്ബോൾ 29-ന് തുടങ്ങും.

മയ്യഴി : മാഹി സ്പോർട്സ് ക്ലബ്‌ ലൈബ്രറി ആൻഡ് കലാസമിതിയുടെ 40-ാമത് അഖിലേന്ത്യ സെവൻസ് ഫുട്ബാൾ ടൂർണമെന്റ് 29 മുതൽ ജനുവരി 14 വരെ മാഹിയിൽ നടക്കും.പ്ലാസ് ദ് ആംസ് (മാഹി കോളേജ് മൈതാനം) ഫ്ലഡ്‌ലിറ്റ് ഗ്രൗണ്ടിൽ നടക്കുന്ന ടൂർണമെൻറിൽ ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളിൽനിന്നുള്ള 16 പ്രമുഖ ടീമുകൾ പങ്കെടുക്കും. പ്രചാരണാർഥം കുട്ടികളുടെ ചിത്രരചനാമത്സരം, ഷൂട്ടൗട്ട്, സൈക്കിൾ റാലി, മയക്കുമരുന്ന് വിരുദ്ധ ബോധവത്‌കരണ പരിപാടികൾ എന്നിവയും സംഘടിപ്പിക്കും.
വിജയികൾക്ക് ഗ്രാൻഡ് തേജസ് ട്രോഫിയും ഡൗൺ ടൗൺ മാൾ ഷീൽഡും സമ്മാനിക്കും. സംഘാടകസമിതി ഓഫീസ് പ്രവർത്തനമാരംഭിച്ചു. എല്ലാദിവസവും വൈകിട്ട് ഏഴിന് മത്സരം തുടങ്ങും. പത്രസമ്മേളനത്തിൽ സംഘാടകസമിതി ഭാരവാഹികളായ എ. ജയരാജ്, ശ്രീകുമാർ ഭാനു, ഒ.വി.ജിനോസ് ബഷീർ, കെ.പി.സുനിൽകുമാർ, കെ.സി.നിഖിലേഷ്, വിനയൻ പുത്തലം എന്നിവർ സംബന്ധിച്ചു.

വളരെ പുതിയ വളരെ പഴയ