മാഹി:ആധുനിക രീതിയിലുള്ള ഡ്രിപ്പ്ഇറിഗേഷൻ സംവിധാനത്തിലൂടെ വറ്റൽ മുളക് കൃഷി ആരംഭിച്ചു. കർഷകസംഘം മാഹി വില്ലേജ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിലാണ് വറ്റൽ മുളക് കൃഷിയുടെ തൈ നടൽ നടന്നത്. മുണ്ടോക്കിൽ നടന്ന ചടങ്ങിൽ കർഷകസംഘം കണ്ണൂർ ജില്ലാ സെക്രട്ടറി എം പ്രകാശൻ മാസ്റ്റർ തൈ നട്ട് ഉദ്ഘാടനം ചെയ്തു. നടീൽ വസ്തുക്കളുടെ വിതരണം
കർഷകസംഘം തലശ്ശേരി ഏരിയ സെക്രട്ടറി രമേശ് ബാബു നിർവഹിച്ചു. ഏരിയ പ്രസിഡന്റ് കാരായി ചന്ദ്രശേഖരൻ ഡ്രിപ് ഇറിഗേഷൻ ഉദ്ഘാടനം ചെയ്തു. കെ പി നൗഷാദ് അധ്യക്ഷത വഹിച്ചു. സി പി എം ലോക്കൽ സെക്രട്ടറി കെ പി സുനിൽകുമാർ, ഹരീന്ദ്രൻ. പ്രജില ഹരിലാൽ സംസാരിച്ചു സി ടി വിജീഷ് സ്വാഗതം പറഞ്ഞു.
#tag:
Mahe