തലശ്ശേരി - മാഹി ദേശീയ പാതയിൽ റോഡുകൾ പൊട്ടിപൊളിഞ്ഞു:യൂത്ത് ലീഗ് പ്രതിഷേധ ഹൈവേ മാർച്ച് നസീർ നെല്ലൂർ ഉദ്ഘാടനം ചെയ്യും

തലശ്ശേരി : തലശ്ശേരി – മാഹി ദേശീയ പാതയിൽ റോഡുകൾ പൊട്ടിപൊളിഞ്ഞ് കുണ്ടും കുഴിയുമായി റോഡുകൾ തോടുകളായി മാറിയപ്പോൾ നിരവധി വാഹനങ്ങൾ അപകടത്തിൽപ്പെടുകയും നിരവധി പേർക്ക് പരിക്കേല്ക്കുകയും ചെയ്യുമ്പോൾ അധികൃതർ കാണിക്കുന്ന നിസ്സംഗതയിൽ പ്രതിഷേധിച്ച് നാളെ തിങ്കളാഴ്ച്ച യൂത്ത് ലീഗ് ഹൈവേ മാർച്ച് സംഘടിപ്പിക്കും

 

കഴിഞ്ഞ ദിവസം പെട്ടിപ്പാലത്ത് ബസ്സ് തട്ടി ഒരാൾക്ക് പരിക്ക് പറ്റുകയും ബസ്സ് ജീവനക്കാരൻ ദാരുണമായി അപകടത്തിൽ മരിക്കുകയും ചെയ്ത സംഭവം ജനങ്ങളിൽ ഞെട്ടലുളവാക്കിയിട്ടും അധികൃതർ കണ്ണടക്കുകയാണ്.

യുദ്ധകാലയടിസ്ഥാനത്തിൽ റോഡുകൾ റിപ്പേർ ചെയ്യുക എന്നാവശ്യപ്പെട്ടുകൊണ്ട് ചക്ക്യത്ത് മുക്ക് മുതൽ പെട്ടിപ്പാലം വരെ യൂത്ത് ലീഗ്ഹൈവേ മാർച്ച് സംഘടിപ്പിക്കുന്നത്.

മാർച്ച് വൈകുന്നേരം 4.30 ന് ചക്ക്യത്ത് മുക്ക് ലീഗ് ഓഫീസ് പരിസരത്ത് നിന്ന് ആരംഭിച്ച് പെട്ടിപ്പാലത്ത് സമാപിക്കും.

പെട്ടിപ്പാലത്ത് വെച്ച് നടക്കുന്ന പ്രതിഷേധ സംഗമം റഷീദ് തലായിയുടെ അദ്ധ്യക്ഷതയിൽ കണ്ണൂർ ജില്ലാ മുസ്ലിം യൂത്ത് ലീഗ് പ്രസിഡന്റ് സമീർ നെല്ലൂർ ഉദ്ഘാടനം ചെയ്യും. ഷാനിദ് മേക്കുന്ന് മുഖ്യപ്രഭാഷണം നടത്തും.

 

വളരെ പുതിയ വളരെ പഴയ