ചൊക്ലി: കണ്ണൂർ ഡ്രീംസ്അറീനയിൽ
നടന്ന സംസ്ഥാന ഷട്ടിൽ ബാഡ്മിന്റൺ ടൂർണ്ണമെന്റിൽ ജൂനിയർ
വിഭാഗത്തിൽ ചൊക്ലി സബ്ബ് ജില്ലയെ പ്രതിനിധീകരിച്ച് മത്സരത്തിൽ പങ്കെടുത്ത
എബിജ്.ടി.കെ. കേരള
ടീമിലേക്ക് തെരെഞ്ഞെടുക്കപ്പെട്ടുചൊക്ലി രാമവിലാസം ഹയർ സക്കന്ററി
സ്കൂൾബയോളജി സയൻസ്
പ്ലസ് വൺ വിദ്യാർത്ഥിയാണ്
ഷട്ടിൽ ബാഡ്മിന്റൺ
അസോസിയേഷൻസംസ്ഥാന തലത്തിൽ നടത്തിയ ടൂർണ്ണമെന്റിൽ അണ്ടർ 15 വിഭാഗത്തിൽ ഡബിൾസിലും, മിക്സഡ്
ഡബിൾസിലും സംസ്ഥാന ചാമ്പ്യനായിരുന്നു.
എബിജ്.ടി.കെ.കഴിഞ്ഞ 6 വർഷമായി ചൊക്ലി മൊയാരം സ്പോർട്സ് അക്കാദമിയിൽ സ്ഥിരമായി പരിശീലനം കിട്ടിയിട്ടുണ്ട് എം.വി.നവനീതാണ് എബിജിന്റെ പരിശീലകൻ ചൊക്ലി രാമവിലാസം ഹയർ സക്കന്ററി സ്കൂൾ കായിക അദ്ധ്യാപകൻ ഷിബിലാൽ മാസ്റ്ററുടെ മികച്ച പിന്തുണയും എബിജിന് കിട്ടിയിട്ടുണ്ട്.
ചൊക്ലി നിടുമ്പ്രത്തെ ടി.കെ.രാജീവന്റെയും ടി.ടി. ബീനയുടെയും മകനാണ്. ഏക സഹോദരി ടി.കെ.നഹനാര.നവംബർ 16ന് വൈകുന്നേരം 5 മണിക്ക് കേരള നിയമസഭ സ്പീക്കർ അഡ്വ.എ.എം.ഷംസീർ മൊയാരം ഇൻഡോർ സ്റ്റേഡിയത്തിൽ ഉപഹാരം നൽകി എബിജിന് ആദരവ് നൽകും.
#tag:
Mahe