ഗോവ: ഗോവയിൽ വെച്ച് നടന്ന 37-ാമത് നാഷണൽ ഗെയിംസ് കളരിപ്പയറ്റിൽ പുതുച്ചേരിയെ പ്രതിനിധീകരിച്ച് മത്സരിച്ച മാഹിയിലെ താരങ്ങൾ മിന്നുന്ന പ്രകടനം കാഴ്ച്ച വെച്ചു
വെള്ളിയും , വെങ്കലവുമടക്കം വ്യക്തിഗത ഇനത്തിലും ടീമിനത്തിലുമായി നാല് മെഡലുകൾ കരസ്ഥമാക്കി.
സൂര്യ വി മുരളി ഉറുമി വീശി വെള്ളി നേടിയപ്പോൾ , സോനു [ വിക്രം വി വി ] മെയ്പയറ്റിലും, പി .ഷിബി ഉറുമി വീശലിലും വെങ്കലം നേടി, കൂടാതെ ടീമിനത്തിൽ ഉടവാൾപ്പയറ്റിൽ ഷിബിയും ,സോനുവും ചേർന്ന് വെങ്കലം നേടി
മാഹി സി എച്ച് ശ്രീധരൻ ഗുരുക്കൾ കളരിപ്പയറ്റ് സംഘത്തിലെ ജനീഷ് പൂഴിയിൽ , സി വി ശ്രീജേഷ് എന്നീ ഗുരുക്കന്മാരുടെ ശിക്ഷണത്തിൽ കളരി അഭ്യസിക്കുന്നവരാണ് മെഡലുകൾ നേടി മാഹിക്ക് അഭിമാനമായി മാറിയത്
#tag:
Mahe