ലീഗൽ സർവ്വീസ് ദിനാചരണം

മാഹി : മാഹി താലൂക്ക് ലീഗൽ സർവ്വീസ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ 2023 നവമ്പർ 9 വ്യാഴാഴ്ച 2 മണി മുതൽ 5 മണി വരെ സിവിൽ സർവ്വീസ് ഓഡിറ്റോറിയത്തിൽ ലീഗൽ സർവ്വീസ് ക്ലിനിക്ക് സംഘടിപ്പിക്കുന്നു. അറസ്റ്റും ജാമ്യവും , കോടതി വ്യവഹാരങ്ങൾ , അപ്പീൽ സമർപ്പണം , കോടതി വഴിയല്ലാതെ ബദൽ മാർഗ്ഗങ്ങളിൽ തീർപ്പാക്കൽ , തൊഴിൽ തർക്ക പരിഹാരം , വനിതകളുടെയും കുട്ടികളുടെയും അവകാശങ്ങൾ , അതിക്രമങ്ങൾക്കെതിരെ നിയമസഹായം , ബാങ്ക് വായ്പ സംബന്ധിച്ചുള്ള പ്രശ്നങ്ങൾ , സർക്കാർ ഇളവുകൾ മുതലായ കാര്യങ്ങളിൽ നിയമപരമായ സഹായങ്ങളും ഉപദേശങ്ങളും ക്ലിനിക്കിൽ ലഭ്യമാവും.

വളരെ പുതിയ വളരെ പഴയ