മാഹി : കാട് മൂടി കിടക്കുന്ന തീരദേശം മാഹി എം എൽ എ രമേഷ് പറമ്പത്ത്, മാഹി റീജീണ്യൽ അഡ്മിനിസ്ട്രേറ്റർ ശിവ് രാജ് മീണ എന്നിവർ സന്ദർശിച്ചു
ബീച്ച് ശുചീകരണം പത്ത് ദിവസം കൊണ്ട് ആരംഭിക്കുമെന്നും, മാഹി പാറക്കലിൽ മെയിൻ റോഡിലേക്ക് തള്ളി നില്ക്കുന്ന കലുങ്ക് പൊളിച്ച് കുറച്ച് പിറകോട്ടാക്കി നിർമ്മിച്ച് കാൽ നടയാത്രക്കാർക്ക് സഞ്ചരിക്കാൻ ഫുട്പാത്ത് നിർമ്മിക്കുമെന്നും, മാഹി ഫിഷർമെൻ കമ്യൂണിറ്റി ഹാളിന്റെ സ്റ്റെയർകെയ്‌സ് റൂമിൽ പ്രവർത്തിക്കുന്ന അംഗൻവാടി പഴയ പൂഴിത്തല എൽ പി സ്ക്കൂളിൻ്റെ കെട്ടിടത്തിലേക്ക് മാറ്റുമെന്നും ഇരുവരും ചേർന്ന് അറിയിച്ചു മാഹി ഡെപ്യൂട്ടി തഹസിൽദാർ വളവിൽ മനോജ്പൊതുപ്രവർത്തകരായ നിമീഷ്, സുധീർ എന്നിവർ അനുഗമിച്ചു