മാഹി പാലത്തിന്റെ അറ്റകുറ്റപണിക്കായി ടെൻഡർ ചെയ്‌തെങ്കിലും ആരും ഏറ്റെടുക്കാത്തതിനാൽ മുഴപ്പിലങ്ങാട്-മാഹി പാലം റോഡ് പണിയുമായി ചേർത്ത് പ്രവൃത്തി ടെൻഡർ ചെയ്യുമെന്ന് പൊതുമരാമത്ത് ദേശീയപാത വിഭാഗം അസി. എക്‌സിക്യുട്ടീവ് എൻജിനീയർ ജില്ലാ വികസന സമിതി യോഗത്തിൽ അറിയിച്ചു.
റോഡ് പ്രവൃത്തിക്കായി 7.80 കോടി രൂപയും പാലം അറ്റകുറ്റപണിക്ക് 19,33,282 രൂപയും അനുവദിച്ചിട്ടുണ്ട്. അടുത്ത ദിവസം ടെൻഡർ ചെയ്യും. ഡിസംബറിൽ പണി തുടങ്ങും.
#tag:
Mahe