പള്ളൂർ പ്രിയദർശിനി യുവകേന്ദ്ര നടത്തുന്ന സ്കൂൾ കലോത്സവം- മയ്യഴി മേളം സീസൺ -4 ഉദ്ഘാടനം ചെയ്തു .

മാഹി : മാഹി മേഖലയിലെ മുഴുവൻ സർക്കാർ-സ്വകാര്യ വിദ്യാലയങ്ങളിലെയും കുട്ടികളെ പങ്കെടുപ്പിച്ച് പള്ളൂർ പ്രിയദർശിനി യുവകേന്ദ്ര നടത്തുന്ന സ്കൂൾ കലോത്സവം- മയ്യഴി മേളം സീസൺ നാലിന്റെ സ്റ്റേ ജ് മത്സരങ്ങൾ 25-നും 26-നുമായി നടക്കും. പള്ളൂർ കസ്തൂർബാ ഗാന്ധി ഗവ. ഹൈസ്കൂളിലെ മേജർ സന്ദീപ് ഉണ്ണികൃഷ്ണൻ നഗറിൽ അഞ്ച് വേദി കളിലായാണ് മയ്യഴി മേളം നടക്കുന്നത്. മാഹിയിലെ 34 സ്കൂളുകളിൽനിന്നായി രണ്ടായിരത്തിലേറെ വിദ്യാർഥികൾ മത്സരത്തിൽ പങ്കെടുക്കുന്നുണ്ട്.
ഇന്നു രാവിലെ ഒൻപതിന് മാഹി റീജണൽ അഡ്‌മിനിസ്ട്രേറ്റർ ശിവരാജ് മീണ മേള ഉദ്ഘാടനം ചെയ്തു.
പ്രീ പ്രൈമറി മുതൽ ഹയർ സെക്കൻ ഡറി വരെയുള്ള ആറ് വിഭാഗങ്ങളിലായി 84 ഇനങ്ങളിലാണ് മത്സരം. ഓരോ വിഭാഗത്തിലും കൂടുതൽ പോയിൻ്റ് നേടുന്ന സ്കൂളിന് ചാമ്പ്യൻ ഷിപ്പും കുട്ടികൾക്ക് കലാതിലകം, കലാപ്രതിഭ പുരസ്സാരവും നൽകും.

വളരെ പുതിയ വളരെ പഴയ