മയ്യഴിയിലെ പ്രി പ്രൈമറി – പ്രൈമറി വിദ്യാലയങ്ങളിലെ കായിക താരങ്ങളെ കണ്ടെത്തുവാൻ ഫിറ്റ്നസ് അക്കാദമി 2024 ജനുവരി അവസാന വാരം സംഘടിപ്പിക്കുന്ന കുട്ടിക്കൂട്ടം കായികമേളയുടെ സംഭാവന കൂപ്പൺ വിതരണം FAM ഡയറക്ടർ പി.സി ദിവാനന്ദൻ മാഷും FAM ഡയറക്ടറും പരീശീലകനുമായ വിനോദ് വളപ്പിലും PTA അംഗം ഷിബുവിന് നൽകി കൊണ്ട് ഉദ്ഘാടനം നിർവഹിച്ചു .
ചടങ്ങിൽ FAM ഡയറക്ടർമാരായ പ്രജിത്ത് പി.വി, വത്സരാജ് വളവിൽ, രാജേഷ് വി ശിവദാസ്, നിഖിൽ രവീന്ദ്രൻ അക്കാദമി പരീശിലകരായ പുഷ്പരാജ് അർച്ചന പിടിഎ ഭാരവാഹികൾ തുടങ്ങിയവർ സംബന്ധിച്ചു.
#tag:
Mahe