പെയിൻ്റിംഗിൽ മികവു തെളിയിച്ച് മാഹി എക്സൽ പബ്ലിക്ക് സ്ക്കൂളിലെ വിദ്യാർത്ഥിനികൾ.

കേന്ദ്ര ഊർജ്ജ സംരക്ഷണ വകുപ്പ് പോണ്ടിച്ചേരിയിൽ വെച്ച് നടത്തിയ എനർജി സ്റ്റേറ്റ് ലെവൽ പെയിൻ്റിംഗ് മത്സരത്തിലാണ് മാഹി എക്സൽ പബ്ലിക്ക് സ്ക്കൂളിലെ മിടുക്കികൾ പ്രതിഭ തെളിയിച്ചത്.കൺസർവേഷൻ 2023 ന്റെ ഭാഗമായി നടന്ന മത്സരത്തിലാണ് പാനൂർ കണ്ണങ്കോട്ടെ ആരാധ്യ രണ്ടാം സ്ഥാനത്തോടു കൂടി ഡൽഹിയിൽ വെച്ച് നടക്കുന്ന അടുത്ത മത്സരത്തിന് അർഹത നേടിയത്.മത്സരത്തിൽ നാലാം സ്ഥാനം നേടിയ പള്ളൂരിലെ ശ്രീവാഗ്ദ കൺസലേഷൻ സമ്മാനത്തിന് അർഹയായി.

വളരെ പുതിയ വളരെ പഴയ