അഴിയൂർ: ഉംറ നിർവ്വഹിച്ച് മടങ്ങുകയായിരുന്ന അഴിയൂർ സ്വദേശി വിമാനത്തിൽ മരിച്ചു. കുഞ്ഞിപ്പള്ളി ചിറയിൽ പീടികയിലെ സ്നേഹപാത റെസിഡന്റ്സിലെ വെലിയ പറമ്പത്ത് (അഴീക്കൽ കുന്നുമ്മൽ ഷർമിന (39) ആണ് മരണപ്പെട്ടത്.
ഒമാൻ എയറിൽ ജിദ്ദയിൽ നിന്നും മസ്ക്കത്ത് വഴി നാട്ടിലേക്ക് തിരിക്കുന്നതിനിടെ ഷർ മിനക്ക് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടതിനെ തുടർന്ന് വിമാനം മസ്ക്കത്തിൽ അടിയന്തരമായി ഇറക്കുകയായിരുന്നു. ഡോക്ടർ വന്ന് പരിശോധിച്ച ശേഷം മരണം സ്ഥിരീകരിച്ചു.പത്ത് വയസ്കാരനായ മൂത്ത മകൻ മുഹമ്മദ് കൂടെയുണ്ട്.
ഭർത്താവ്: റഹീസ് വി.പി
മറ്റ് മക്കൾ: കദീജ, ആയിഷ .
മസ്കത്തിലുള്ള മൃതദേഹം നടപടികൾ പൂർത്തിയാക്കി നാട്ടിൽ കൊണ്ട് വരും.
#tag:
Mahe