ബസ് ജീവനക്കാരൻ ജിജിത്തിന്റ മരണം കൊലപാതകത്തിന് കേസെടുക്കണം:ബി എം എസ്

മാഹി: കഴിഞ്ഞ ദിവസം പുന്നോൽ പെട്ടിപ്പാലത്ത് ബിസ്സിടിച്ച് കാൽനട യാത്ര ക്കാരന് പരിക്കേറ്റതിനെ തുടർന്നുണ്ടായ സംഘഷത്തിനിടെ തീവണ്ടിയിടിച്ച മരണപ്പെട്ട തലശ്ശേരി – വടകര റൂട്ടിലെ സ്വകാര്യ ബസ്സ് ഡ്രൈവർ മനേക്കര കൈരളി ബസ് സ്റ്റോപ്പിന് സമീപം പുതിയ വീട്ടിൽ ജിജിത്തിനെ അക്രമിച്ച് തീവണ്ടിക്ക് മുന്നിലേക്ക് തള്ളിവിട്ട അക്രമി സംഘത്തിനെതിരെ കൊലപാതകത്തിന് കേസെടുക്കണമെന്ന് ബി എം എസ് മാഹി മേഖല പ്രവർത്തകസമിതിയോഗം ആവശ്യപ്പെട്ടു.

ബി എം എസ് കണ്ണൂർ ജില്ല ഭാരവാഹികളായി തിരഞ്ഞെടുക്കപ്പെട്ട പുതിയ ഭാരവാഹികൾക്ക് മാഹി മസ്ദൂർ ഭവനിൽ സ്വീകരണം നൽകി.

മാഹി മേഖല പ്രവർത്തക സമിതി യോഗത്തിൽ പ്രസിഡണ്ട് കെ.ടി. സത്യൻ അദ്ധ്യക്ഷത വഹിച്ചു. ജില്ല പ്രസിഡണ്ട് കെ.വി.ജഗദീശൻ ഉത്ഘാടനം ചെയ്തു. ജില്ല സിക്രട്ടറി ഇ. രാജേഷ്. ജില്ല ട്രഷറർ കെ.കെ.സുരേഷ്, കെ. പ്രമോദ്, സത്യൻ കുനിയിൽ തുടങ്ങിയവർ പ്രസംഗിച്ചു.

വളരെ പുതിയ വളരെ പഴയ