മാഹി: ഇന്ത്യൻ നാഷണൽ കോൺഗ്രസ് ചെമ്പ്ര വാർഡ് കമ്മറ്റി ബൂത്ത് കൺവെൻഷൻ സംഘടിപ്പിച്ചു.
മാഹി എം എൽ എ രമേശ് പറമ്പത്ത് കൺവെൻഷൻ ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പ്രസിഡന്റ് കെ മോഹനൻ അധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡന്റ് പി.പി വിനോദൻ, ജനറൽ സെക്രട്ടറിമാരായ കെ. ഹരിന്ദ്രൻ , വി.ടി. ശംസുദിൻ ,ഉത്തമൻ തിട്ടയിൽ , മഹിള കോൺഗ്രസ് പ്രസിഡന്റ് ആശലത , വാർഡ് പ്രസിഡൻറ് ഭാസ്ക്കരൻ കുന്നുമ്മൽ എന്നിവർ സംസാരിച്ചു. അന്തരിച്ച കോൺഗ്രസ് കുടുംബാംഗങ്ങളായ പി.സി.രാമകൃഷ്ണൻ , കൂവേരി ദാമോദരൻ, ഗോവിന്ദൻ ആലോന്റ മീത്തൽ ,വാഴതടത്തിൽ ഖദീജ ഹജ്ജുമ , കുണ്ട് പറമ്പത്ത് കമല ഗോവിന്ദൻ എന്നിവരുടെ നിര്യാണത്തിൽ അനുശോചനം രേഖപെടുത്തി. ജിജേഷ് കുമാർ ചാമേരി അനുശോചന കുറിപ്പ് വായിച്ചു.
#tag:
Mahe