മാഹി: ഇന്ത്യൻ നാഷണൽ കോൺഗ്രസ് ചൂടിക്കൊട്ട വാർഡ് കമ്മറ്റി ബൂത്ത് കൺവെൻഷൻ സംഘടിപ്പിച്ചു.
മാഹി എം.എൽ.എ രമേശ് പറമ്പത്ത് കൺവെൻഷൻ ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് കോൺഗ്രസ് പ്രസിഡന്റ് കെ. മോഹനൻ അധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡന്റ് പി.പി വിനോദൻ, ജനറൽ സെക്രട്ടറിമാരായ കെ.ഹരിന്ദ്രൻ,കെ. സുരേഷ്, പി.ടി.സി ശോഭ, മഹിള കോൺഗ്രസ് പ്രസിഡന്റ് ആശലത എന്നിവർ സംസാരിച്ചു.
വാർഡ് പ്രസിഡൻറ് കെ.എം രവീന്ദ്രൻ സ്വാഗതവും, മാർട്ടിൻ കൊയിലോ നന്ദിയും പറഞ്ഞു.
മാഹി മേഖല യൂത്ത് കോൺഗ്രസ് വൈസ് പ്രസിഡന്റ് മുഹമ്മദ് സർഫാസ്, സെക്രട്ടറി ഒ. പി. ശ്രീകാന്ത്, പി. വി.പ്രജിത്, വിനോദ് പൂഴിയിൽ,എ.പി. ബാബു എന്നിവർ പരിപാടിക്ക് നേതൃത്വം നൽകി.